നീഡ്സ് വാര്‍ഷികവും കേരളപ്പിറവി ദിനവും ആഘോഷിച്ചു
നീഡ്സിന്റെ 18ാം വാര്‍ഷികാഘോഷവും കേരളപ്പിറവിദിനാഘോഷവും മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് നീഡ്സ് പ്രസിഡന്റ് തോമസ്സ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: നീഡ്സിന്റെ 18-ാം വാര്‍ഷികാഘോഷവും കേരളപ്പിറവി ദിനാഘോഷവും ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ നടന്നു. ചടങ്ങ് നീഡ്സ് പ്രസിഡന്റ് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ.തോമസ്സ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു. സമ്മേളാനന്തരം കേരളത്തനിമയാര്‍ന്ന ഒട്ടനവധി കലാ സാംസ്ക്കാരിക പരിപാടികളും വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വ്യത്യസ്ത വ്യക്തിത്വങ്ങളെ ആദരിക്കുകയും ചെയ്തു. നീഡ്സ് വൈസ് പ്രസിഡന്റ്
പ്രൊഫ.ആര്. ജയറാം അധ്യക്ഷത വഹിച്ചു. ഡോ.എസ്.ശ്രീകുമാര്‍, ഗുലാം മുഹമ്മദ്, ബോബി ജോസ്,കെ.പി. ദേവദാസ്,ആശാലത ടീച്ചര്‍, എം.എന്‍. തമ്പാന്, പി.ആര്. സ്റ്റാന്‍ലി, ഷെയ്ക്ക് ദാവൂദ്, ജോണ്സന്.പി.കെ, റിനാസ് താണിക്കപ്പറമ്പില്‍, ജോണ്‍ ഗ്രേഷ്യസ്, അഡ്വ.ബോസ് കുമാര്‍, പി.സി.ജോര്‍ജ്ജ്എന്നിവര്‍ പ്രസംഗിച്ചു. ബോബി ജോസ്, കലാഭവന്‍ നൗഷാദ്, ഉണ്ണികൃഷ്ണന് മാസ്റ്റര്‍, അനിത ടീച്ചര്‍,പി.ഐ. ഷംസുദ്ദീന്.മിനു ഷംസുദ്ദീന്, കാക്കര സുകുമാരന്‍, കൃഷ്ണകുമാരി സുകുമാരന്‍,അര്മാന്, മിഹിക എന്നിവരെ ആദരിച്ചു.

രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം
ഓള് കേരള ഇന്റര്‍ കോളജിയേറ്റ് സ്റ്റാഫ് ക്രിക്കറ്റ് ടൂര്‍ണമെന്റ്; ക്രൈസ്റ്റ് കോളജ് ടീം ജേതാക്കള്‍
സ്നേഹക്കൂട് പദ്ധതി: സെന്റ് ജോസഫ്സ് കോളജിലെ എന്‍എസ്എസ് യൂണിറ്റ് വേളൂക്കരയില്‍ നിര്‍മിച്ചു നല്കുന്ന പുതിയ ഭവനത്തിന്റെ നിര്‍മ്മാണദ്ഘാടനം നടത്തി
തൃശൂര്‍ റൂറല്‍ ജില്ലയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ജില്ലാ തല ക്വിസ് മത്സരം സംഘടിപ്പിച്ചു
പോലീസിംഗില്‍ പോലീസ് ഉദ്ദ്യോഗസ്ഥര്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍; പരിഹാരമാര്‍ഗങ്ങള്‍ എന്ന വിഷയത്തില്‍ തൃശൂര്‍ റൂറല്‍ ജില്ലാതല ശില്‍പ്പശാല നടന്നു
വര്‍ണക്കുട സാംസ്കാരികകോത്സവം സംഘാടക സമിതി രൂപവത്കരിച്ചു