കാലില്‍ പഴുപ്പ് കയറി പുഴുവരിച്ച കിടന്നിരുന്ന വയോധികന് കൈത്താങ്ങായി എംഎല്‍എ ഹെല്‍പ്പ് ലൈന്‍
ഇരിങ്ങാലക്കുട: രണ്ടാഴ്ചക്കാലമായി അപകടം പറ്റിയ കാലില്‍ പുഴുവരിച്ചു കിടന്നിരുന്ന വയോധികനായ നടവരമ്പ് സ്വദേശി സുബ്രഹ്മണ്യനു കൈത്താങ്ങായി എംഎല്‍എ ഹെല്‍പ്പ് ലൈന്‍. ഇരിങ്ങാലക്കുട എംഎല്‍എ പ്രഫ. ആര്. ബിന്ദുവിന്റെ നേതൃത്വത്തിലുള്ള കോവിഡ് ഹെല്‍പ്പ് ലൈനാണ് അപകടത്തില്‍ പരിക്കേറ്റു കിടന്നിരുന്ന സുബ്രഹ്മണ്യനു തുണയായത്. ഇരിങ്ങാലക്കുട കച്ചേരി വളപ്പിനു പുറകിലായി കാടുപിടിച്ചുകിടക്കുന്ന പഴയ താലൂക്ക് ഓഫീസിലായിരുന്നു ഇയാള്‍ കഴിഞ്ഞിരുന്നത്. സുമനസുള്ള ഒരാളാണ് ഇയാള്‍ക്കു വേണ്ട ഭക്ഷണം എത്തിച്ചു നല്‍കിയിരുന്നത്. കാലിലെ വൃണം പഴുത്ത അവസ്ഥയില്‍ കണ്ട ഇയാള്‍ തന്നെയാണ് ഹെല്‍പ്പ് ലൈനില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് ഹെല്‍പ്പ് ലൈനിനു നേതൃത്വം നല്കുന്ന ആര്.എല്‍. ശ്രീലാല്‍, പിന്റോ ചിറ്റിലപ്പിള്ളി, സായൂജ് എന്നിവര്‍ ചേര്‍ന്ന് ഇയാളെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി.

ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കുട്ടന്‍കുളം നവീകരണം വീണ്ടും തുടങ്ങുന്നു; മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
സാവിത്രി വധം: കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല