കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി മിനി മോഹന്‍ദാസിനെ നാമനിര്‍ദേശം ചെയ്തു
ഇരിങ്ങാലക്കുട: കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി മിനി മോഹന്‍ദാസിനെ പാര്‍ട്ടി ചെയര്മാന് പി.ജെ. ജോസഫ് നാമനിര്‍ദേശം ചെയ്തു. സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗമായിരുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറി, വനിതാ കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍ എംപിയും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന പരേതനായ കെ. മോഹന്‍ദാസിന്റെ ഭാര്യയാണ്. ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റിട്ട. പ്രിന്‍സിപ്പലാണ്.

സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു