പത്രപ്രവർത്തകരുടെ കണക്കെടുപ്പ് പൂർത്തിയാക്കണമെന്ന് കേരള പത്രപ്രവർത്തക അസോസിയേഷൻ
ഇരിങ്ങാലക്കുട: സംസ്ഥാനത്തെ പ്രാദേശിക പത്രപ്രവർത്തകരുടെ കണക്കെടുപ്പ് പൂർത്തിയാക്കണമെന്ന് കേരള പത്രപ്രവർത്തക അസോസിയേഷൻ ഇരിങ്ങാലക്കുട മേഖല കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രാദേശിക പത്രപ്രവർത്തക ക്ഷേമനിധി എന്ന പേരിൽ തന്നെ ക്ഷേമനിധി നടപ്പിലാക്കണമെന്നും ക്ഷേമനിധി ബോർഡ് രൂപീകരിക്കണമെന്നും പ്രാദേശിക പത്രപ്രവർത്തകർക്കായി ആരോഗ്യസുരക്ഷ പദ്ധതി നടപ്പിലാക്കണമെന്നും ജില്ലാതല അക്രഡിറ്റേഷൻ എർപ്പെടുത്തണമെന്നും പ്രിയ ഹാളിൽ നടന്ന മേഖല കമ്മിറ്റി രൂപീകരണയോഗം ആവശ്യപ്പെട്ടു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഗോപി ചക്കുന്നത്ത് അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി മനോജ് കടമ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. മുഖ്യ രക്ഷാധികാരി അജിത ജയ്ഷോർ സംഘടനാ പ്രവർത്തനം വിശദീകരിച്ചു. ഭാരവാഹികളായി മൂലയിൽ വിജയകുമാർ (പ്രസിഡണ്ട്), ഹരി ഇരിങ്ങാലക്കുട (വൈസ് – പ്രസിഡണ്ട്), നവീൻ ഭഗീരഥൻ (സെക്രട്ടറി) ,രാജീവ് മുല്ലപ്പിള്ളി (ജോയിൻ്റ് സെക്രട്ടറി) ജോസ് മാമ്പിളളി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.