ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ സിഎല്‍സി അംഗങ്ങള്‍ അനുശോചിച്ചു

നീതിയ്ക്കു നേരെ മൂടികെട്ടിയ കണ്ണുകളുമായി യുവജനങ്ങള്‍-കണ്ണുകെട്ടി തിരിതെളിയിച്ച് സിഎല്‍സി അംഗങ്ങള്‍ അനുശോചിച്ചു
ഇരിങ്ങാലക്കുട: ഭരണകൂടത്തിന്റെ തെറ്റായ നിയമവാഴ്ച്ചയ്ക്ക് ഇരയാകേണ്ടി വന്ന വിശ്വാസത്തിന്റെ പോരാളി ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ഭരണകൂടവും നീതിവ്യവസ്ഥയും കണ്ണു തുറക്കണമെന്നാവശ്യപ്പെട്ട് രൂപതയിലെ സിഎല്‍സി പ്രവര്‍ത്തകര്‍ കണ്ണുകെട്ടി തിരിതെളിയിച്ചു. മരണം എന്നതിലപ്പുറം അധികാരികളുടെ അരുംകൊല എന്നുവിളിക്കേണ്ടി വരുന്ന അദ്ദേഹത്തിന്റെ മരണത്തില്‍ കത്തുന്ന മെഴുതിരികള്‍ പിടിച്ച് രൂപത സിഎല്‍സി അനുശോചനം രേഖപ്പെടുത്തി. രൂപത ഡയറക്ടര്‍ ഫാ. സിബു കള്ളാപറമ്പില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ലിന്റോ പനംകുളം എന്നിവര്‍ നേതൃത്വം നല്കി.









