പൊതുസേവന പദ്ധതികളുമായി താഴേക്കാട് സര്‍വീസ് ബാങ്ക്
താഴേക്കാട്: സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ബഹുമുഖ പദ്ധതികളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള മൊബൈല്‍ പദ്ധതിയായ വിദ്യാ തരംഗിണി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ വിതരണം ചെയ്തു. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ വിത്ത് വിതരണം പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. എം.എസ്. വിനയനും കൊറോണ രോഗം ബാധിച്ചു മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈനി തിലകനും നിര്‍വഹിച്ചു. യോഗത്തില്‍ ബാങ്ക് പ്രസിഡന്റ് എം.എസ്. മൊയ്തീന് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ എം.ബി. ലത്തീഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജുമൈല സഗീര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ യു.കെ. പ്രഭാകരന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ബിന്നി തോട്ടാപ്പിള്ളി, ടി.സി. അര്ജുനന്, ബാബു തോമസ്, ടി.എല്‍. ഗോപി, ബാങ്ക് സെക്രട്ടറി ജാന്‍സി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി
കെ.വി. ചന്ദ്രന് സ്മാരക ചന്ദ്രപ്രഭ പുരസ്കാരം നാട്യാചാര്യന് വേണുജിക്ക്
ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു
കെ.വി. ഉണ്ണി അനുസ്മരണ ദിനാചരണം നടത്തി
പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു