വാര്‍ഡ് കൗണ്‍സിലറായ ചെയര്‍പേഴ്സന്റെ വീട്ടുപടിക്കല്‍ സമരവുമായി സിപിഎം
വാര്‍ഡ് കൗണ്‍സിലറുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന പേരില്‍ വയോധികന് വാക്സിന് നിഷേധിച്ചതായി ആരോപണം; വാര്‍ഡ് കൗണ്‍സിലറായ ചെയര്‍പേഴ്സന്റെ വീട്ടുപടിക്കല്‍ സമരവുമായി സിപിഎം
ഇരിങ്ങാലക്കുട: വാക്സിന് വിതരണത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നുവെന്നും സുതാര്യത പാലിക്കുന്നില്ലെന്നും ആരോപിച്ച് നഗരസഭ ചെയര്‍പേഴ്സണും 27ാം വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ സോണിയഗിരിയുടെ വീട്ടുപടിക്കല്‍ സിപിഎം ടൗണ്‍ വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം നടത്തി. വാര്‍ഡ് കൗണ്‍സിലറുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന പേരില്‍ കിടപ്പ് രോഗികൂടിയായ വയോധികനു കഴിഞ്ഞ ദിവസം താലൂക്ക് ആശുപത്രിയില്‍ നിന്ന് രണ്ടാം ഡോസ് വാക്സിന് നിഷേധിച്ചതായും ഇഷ്ടക്കാര്‍ക്ക് മുന്‍ഗണന കൊടുക്കുന്ന നഗരസഭ അധ്യക്ഷയുടെ ശൈലി തിരുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം നടത്തിയത്. സിപിഎം ഏരിയ കമ്മിറ്റി അംഗം ജയന് അരിമ്പ്ര പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി അംഗം വി.എ. അനീഷ് അധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി ശശി വെട്ടത്ത്, കമ്മിറ്റി അംഗം എം.ഡി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. എം.എന്‍. നീരജ്, കെ.കെ. ശ്രീജിത്ത്, ജി.കെ. മനോഹരന്, എന്‍.എം. ബാബു എന്നിവര്‍ നേതൃത്വം നല്കി.

ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കുട്ടന്‍കുളം നവീകരണം വീണ്ടും തുടങ്ങുന്നു; മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
സാവിത്രി വധം: കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല