ദുരൂഹതകള്‍ മറനീങ്ങി, കരുവന്നൂര്‍ ബാങ്കിലെത്തിയത് ഇഡി ഉദ്യോഗസ്ഥന് തന്നെ
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥനെത്തി. അന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോട് സോണല്‍ ഓഫീസില്‍ നിന്നാണ് തമ്പിദുരൈ എന്ന ഉദ്യോഗസ്ഥന് എത്തിയത്. കഴിഞ്ഞ ദിവസം ഇഡി ഉദ്യോഗസ്ഥനെന്ന പേരില്‍ ബാങ്കിലെത്തിയ വ്യക്തിയില്‍ ദുരൂഹത സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇദ്ദേഹം ഇഡി ഉദ്യോഗസ്ഥനാണെന്ന് സ്ഥിരീകരിച്ചതായി പോലീസ് വ്യക്തമാക്കി. തമിഴില്‍ സംസാരിച്ചയാള്‍ തനിച്ചാണെത്തിയത്. തമിഴ്നാട് ഇഡിയില്‍ ഉദ്യോഗസ്ഥനായ തമ്പിദുരൈ ആണെന്നും വായ്പത്തട്ടിപ്പിനെപ്പറ്റി അന്വേഷിക്കാനാണെത്തിയതെന്നും ജീവനക്കാരെ അറിയിച്ചു. സംശയം തോന്നിയ ജീവനക്കാര്‍ പോലീസിനെ അറിയിച്ചെങ്കിലും ഇദ്ദേഹം കടന്നുകളയുകയായിരുന്നു. വന്നയാളുടെ ചിത്രം ജീവനക്കാര്‍ രഹസ്യമായി പകര്‍ത്തി പോലീസിനു കൈമാറുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇദ്ദേഹം ഇഡി ഉഗ്യോഗസ്ഥനാണെന്ന് സ്ഥിരീകരിച്ചത്. ബാങ്കിലെ തട്ടിപ്പുകളെ കുറിച്ച് രഹസ്യമായി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഇയാള്‍ ബാങ്കിലെ ജീവനക്കാരോട് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാതിരുന്നത്.

ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കുട്ടന്‍കുളം നവീകരണം വീണ്ടും തുടങ്ങുന്നു; മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
സാവിത്രി വധം: കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല