ഇരിങ്ങാലക്കുട രൂപത സിഎല്‍സി ഇഗ്നേഷ്യസ് ലയോള അനുസ്മരണം നടത്തി
കല്ലേറ്റുംകര: സിഎല്‍സിയുടെ സ്വര്‍ഗീയ മധ്യസ്ഥനായ വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ അനുസ്മരണം രൂപത സിഎല്‍സിയുടെ നേതൃത്വത്തില്‍ കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയത്തില്‍ നടത്തി. പരിപാടിയുടെ ഭാഗമായി അനുസ്മരണ പ്രാര്‍ഥനയും വിശുദ്ധന്റെ ഛായാചിത്രത്തിനു മുമ്പില്‍ പുഷ്പാര്‍ച്ചനയും നടത്തി. രൂപത ഡയറക്ടര്‍ ഫാ. സിബു കള്ളാപറമ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ലിന്റോ പനംകുളം, ഇടവക അസിസ്റ്റന്റ് വികാരി ഫാ. ആല്ബിന് പുന്നേലിപറമ്പില്‍, ആനിമേറ്റര്‍ സിസ്റ്റര്‍ പ്രവീണ സിഎച്ച്എഫ്, രൂപത പ്രസിഡന്റ് റിബിന് റാഫേല്‍, സംസ്ഥാന പ്രസിഡന്റ് ഷോബി കെ. പോള്‍, രൂപത എക്സിക്യുട്ടീവ് അംഗം നിഖില്‍ ആന്റണി, ഇരിങ്ങാലക്കുട ഫൊറോന പ്രസിഡന്റ് അബീദ് വിന്‍സ്, അമ്പഴക്കാട് ഫൊറോന പ്രസിഡന്റ് ആല്ബിന്, യൂണിറ്റ് സെക്രട്ടറി അഖില്‍ വര്‍ഗീസ്, ജോയിന്‍ സെക്രട്ടറി മെറിന് ജോയ് എന്നിവര്‍ നേതൃത്വം നല്കി.

സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
എസ്എന്‍ബിഎസ് സമാജത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു
ഇരിങ്ങാക്കുട സാന്ത്വന സദനില്‍ കരുതല്‍ സ്പര്‍ശം പരിപാടി സംഘടിപ്പിച്ചു
പൂക്കളം മുറ്റത്ത് മാത്രമല്ല, ആകാശത്തും വിരിയാം
അയ്യങ്കാളി ജന്മദിനം ആഘോഷിച്ചു
അയ്യങ്കാളി സ്ക്വയറില്‍ വന്ദേമാതര സദസ് സംഘടിപ്പിച്ച് ബിജെപി