നഗരമധ്യത്തിലെ സ്ഫോടനം- ഉന്നതതല അന്വേഷണം വേണം: എ.എന്‍. രാധാകൃഷ്ണന്
ഇരിങ്ങാലക്കുട: നഗരമധ്യത്തില്‍ ഭീതി പരത്തിയ വന്‍ സ്ഫോടനം നടന്ന സംഭവസ്ഥലം സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന് സന്ദര്‍ശിച്ചു. കൂടല്‍മാണിക്യം ക്ഷേത്രത്തിനടുത്ത് ജനവാസ വ്യാപാര കേന്ദ്രത്തിനു നടുവില്‍ ഉണ്ടായ ശക്തമായ സ്ഫോടനത്തെപറ്റി പല അഭ്യൂഹങ്ങള്‍ നിലനില്ക്കുന്നു. ഈ സംഭവത്തില്‍ കളക്ടര്‍ അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും ജനങ്ങളുടെ ആശങ്ക പൂര്‍ണമായും ദുരീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, ഭാരവാഹികളായ സുനില്‍ തളിയപറമ്പില്‍, അഖിലാഷ് വിശ്വനാഥന്, സുനില്‍കുമാര്‍, മുനിസിപ്പല്‍ പ്രസിഡന്റ് സന്തോഷ് ബോബന്, കൗണ്‍സിലര്‍മാരായ സ്മിത കൃഷ്ണകുമാര്‍, ആര്‍ച്ച അനീഷ്കുമാര്‍, വിജയകുമാരി, മായ അജയന്, യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ജിനു ഗിരിജന്‍, രമേശ്, അജീഷ് പൈക്കാട്ട് എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.