കാട്ടൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ജൈവ പച്ചക്കറി കൃഷി തുടങ്ങി
കാട്ടൂര്‍: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഴയോരം കൃഷിഗ്രാമം എന്ന പേരില്‍ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. വിത്തിടല്‍ മണ്ഡലം പ്രസിഡന്റ് എ.എസ്. ഹൈദ്രോസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ.എല്‍. ജോസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ യുവ കര്‍ഷകനുള്ള അവാര്‍ഡ് നേടിയ അനില്‍ കടവിലിനെ പൊന്നാടയണിച്ച് ആദരിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷെറിന് തേര്‍മഠം, മഹിളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ബെറ്റി ജോസ്, മണ്ഡലം പ്രസിഡന്റ് കദീജ മുംതാസ്, സഹകരണ ബാങ്ക് ഡയറക്ടര്‍ രാജലക്ഷ്മി കുറുമാത്ത്, പഞ്ചായത്ത് അംഗങ്ങളായ അംബുജ രാജന്, സ്വപ്ന അരുണ്‍, ധീരജ് തേറാട്ടില്‍, ജലീല്‍ കരിപ്പാകുളം, ജോണ്‍ വെള്ളാനിക്കാരന്‍, ബദറുദ്ദീന്‍ വലിയകത്ത് എന്നിവര്‍ പ്രസംഗിച്ചു.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി
കെ.വി. ചന്ദ്രന് സ്മാരക ചന്ദ്രപ്രഭ പുരസ്കാരം നാട്യാചാര്യന് വേണുജിക്ക്
ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു
കെ.വി. ഉണ്ണി അനുസ്മരണ ദിനാചരണം നടത്തി
പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു