ഷണ്മുഖം കനാലില്‍ സ്ലൂയിസ് കം ബ്രിഡ്ജ് പണിയണമെന്ന് കര്‍ഷകസംഘം ആവശ്യപ്പെട്ടു
ഇരിങ്ങാലക്കുട: ഷണ്മുഖം കനാലില്‍ സ്ലൂയിസ് കം ബ്രിഡ്ജ് പണിയണമെന്ന് കര്‍ഷകസംഘം പടിയൂര്‍ പഞ്ചായത്ത് കണ്വെന്ഷന് ആവശ്യപ്പെട്ടു. കര്‍ഷകസംഘം പടിയൂര്‍ പഞ്ചായത്ത് കണ്വെന്ഷന് എച്ച്ഡിപി സ്കൂളില്‍ കര്‍ഷകസംഘം ഏരിയ പ്രസിഡന്റ് ടി.എസ്. സജീവന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകസംഘം പഞ്ചായത്ത് പ്രസിഡന്റ് പി.എ. പാര്ഥന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം. സജീവന്, ബ്ലോക്ക് മെമ്പര്‍ രാജേഷ് അശോകന്, അജിത പീതാംബരന്, ഒ.എന്‍. അജിത് എന്നിവര്‍ പ്രസംഗിച്ചു. ഷണ്മുഖം കനാലില്‍ സ്ലൂയിസ് കം ബ്രിഡ്ജും അവുണ്ടര്‍ചാല്‍ പൂമംഗലം പാലം ഉടന്‍ പണിയണമെന്നും കെട്ടുചിറ പുളിക്കെട്ട് ഇനിമുതല്‍ ബ്ലോക്ക് പഞ്ചായത്ത് കെട്ടണമെന്നും സര്‍ക്കാരിനോടു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്ത് കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പടിയൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷം; നെല്‍കൃഷി കുത്തിയിളക്കി നശിപ്പിച്ചു
പൂമംഗലം പഞ്ചായത്തില്‍ പകല്‍വീട് തുറന്നു
പൂമംഗലം ഗവ. ആയുര്‍വേദാശുപത്രി മാറ്റുന്നു; സൗകര്യങ്ങളുള്ള കെട്ടിടം ഉപേക്ഷിക്കുന്നതില്‍ നാട്ടുകാര്‍ക്ക് ആശങ്ക
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു