ഗ്രീന്‍ പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി മത്സ്യകൃഷിയുടെ വിളവെടുപ്പ് നടത്തി
പുല്ലൂര്‍: ഗ്രീന്‍ പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി കാര്‍ഷിക സേവന കേന്ദ്രത്തിലെ മത്സ്യകൃഷിയുടെ വിളവെടുപ്പ് നടത്തി. വാള, നട്ട്, ഫിലോപ്പി തുടങ്ങിയ മത്സ്യങ്ങളെയാണു വളര്‍ത്തിയിരുന്നത്. മത്സ്യകൃഷി വിളവെടുപ്പ് ഉദ്ഘാടനം മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് പി.വി. രാജേഷ് അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ ടി.കെ. ശശി, അനൂപ് പായമ്മല്‍, ഐ.എന്‍. രവീന്ദ്രന്, അനീഷ്, സെക്രട്ടറി സി.എസ്. സപ്ന, കര്‍ഷക സേവനകേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍ പി.പി. അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു.