തുമ്പൂര്‍ സെന്ററില്‍ വാഹനാപകടം; ആളൂര്‍ സ്വദേശി സണ്ണി (57) മരിച്ചു
ഇരിങ്ങാലക്കുട: തുമ്പൂര്‍ സെന്ററില്‍ നടന്ന വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ആളൂര്‍ സ്വദേശി പുലിക്കോട്ടില്‍ പൗലോസ് മകന് സണ്ണി (57 ) യാണ് മരിച്ചത്. കൊമ്പൊടിഞ്ഞാമാക്കലില്‍ നിന്ന് വെള്ളാങ്ങല്ലൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ടിപ്പര്‍ ലോറി എതിര് ദിശയില്‍ നിന്ന് വന്നിരുന്ന ബൈക്കില്‍ ഇടിച്ചു നിയന്ത്രണം നഷ്ടപ്പെട്ട് വലത്തോട്ട് പാളി പോകുകയും ബൈക്കിന്റെ പുറകിലായി അതെ ദിശയില്‍ തന്നെ വന്നിരുന്ന സണ്ണിയുടെ സ്കൂട്ടറില്‍ ഇടിക്കുകയുമായിരുന്നു. ഭാര്യ:സോഫി (അമ്പഴക്കാട് പുത്തന്‍വീട്ടില്‍ കുടുംബാംഗം).മക്കള്‍: നിമ്മി,വിന്നി. മരുമകന്: ഷാരോണ്‍. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് ആളൂര്‍ പ്രസാദവരനാഥപള്ളിയില് നടത്തും.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി
കെ.വി. ചന്ദ്രന് സ്മാരക ചന്ദ്രപ്രഭ പുരസ്കാരം നാട്യാചാര്യന് വേണുജിക്ക്
ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു
കെ.വി. ഉണ്ണി അനുസ്മരണ ദിനാചരണം നടത്തി
പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു