പടിയൂര്‍ പഞ്ചായത്ത് അക്ഷര അങ്കണവാടിയിലേക്കുള്ള വഴി ആവശ്യപ്പെട്ട് ബിജെപി മാർച്ച്
എടതിരിഞ്ഞി: പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ് അങ്കണവാടിയിലേക്കുള്ള വഴി ആവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത് കമ്മിറ്റി മാര്‍ച്ച് നടത്തി. അക്ഷര അങ്കണവാടി ജനകീയപ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തിയ മാര്‍ച്ച് മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത് മണ്ണായി അധ്യക്ഷത വഹിച്ചു. അങ്കണവാടിയിലേക്കു മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ശാരദ രാമന് വിട്ടുതന്ന സ്ഥലവും നടവഴിയും പഞ്ചായത്ത് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സമരം. മെമ്പര്‍മാരായ ബിജോയ് കളരിക്കല്‍, പ്രഭാത് വെള്ളാപ്പിള്ളി, ക്ഷിതിരാജ് വലിയപറമ്പില്‍, വാണി കോപ്പുള്ളിപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. നിജീഷ്, സന്ദീപ്, സുനിത, ബിജു, ശിവദാസന്‍, മുരളി തുടങ്ങിയവര്‍ നേതൃത്വം നല്കി.
ബിജെപിയുടേത് കള്ളപ്രചാരണം
അങ്കണവാടിയിലേക്കുള്ള പൊതുവഴി യാഥാര്‍ഥ്യമാക്കാന്‍ ഗ്രാമപഞ്ചായത്ത് നടപടികള്‍ സ്വീകരിച്ചുവരുകയാണെന്നും ബിജെപി നടത്തുന്ന കള്ളപ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന് പറഞ്ഞു. അങ്കണവാടിയിലെ കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും സഞ്ചരിക്കുവാനുള്ള സൗകര്യങ്ങള്‍ ഇപ്പോഴും പരിസരവാസികള്‍ നല്‍കുന്നുണ്ടെന്നും പ്രസിഡന്റ് വ്യക്തമാക്കി.
വഴികൊടുത്തിട്ടില്ല
റോഡില്‍ നിന്ന് അങ്കണവാടി എത്തുന്നതുവരെ തനിക്കു ഭൂമി ഇല്ലെന്നും ഒരു ഭൂമിയും അങ്കണവാടിയിലേക്കു വിട്ടുനല്‍കിയിട്ടില്ലെന്നും ശാരദ രാമന് പറഞ്ഞു. വിട്ടുനല്കാത്ത വഴി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന സമരം തന്നെയും തന്റെ കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുവാനുള്ള ശ്രമമാണെന്നും ശാരദ രാമന് ആരോപിച്ചു. അങ്കണവാടി വഴിയുടെ പേരില്‍ ബിജെപി നടത്തുന്ന കള്ളപ്രചാരണം അവസാനിപ്പിക്കണമെന്നു സിപിഐ ആവശ്യപ്പെട്ടു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്ത് കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി