ജീവിത പ്രതിസന്ധികള്‍ക്ക് ഏറ്റവും മികച്ച മറുമരുന്ന് കല; ഇന്നസെന്റ്
ഇരിങ്ങാലക്കുട: ജീവിത പ്രതിസന്ധികള്‍ക്ക് ഏറ്റവും മികച്ച മറുമരുന്ന് കല തന്നെയാണെന്ന് ചലച്ചിത്ര താരം ഇന്നസെന്റ് അഭിപ്രായപ്പെട്ടു. കലാകാരന്മാരെയും കലയെയും ചേര്‍ത്തു പിടിക്കേണ്ട കാലഘട്ടത്തില്‍ കൈറ്റ്സിന്റെ ‘രംഗ്’ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കേരളത്തിലെ ഏറ്റവും വലിയ വിര്‍ച്വല്‍ യൂത്ത് ഫെസ്റ്റിവലായ രംഗ് 2.0 യുടെ ജില്ലാതല സമ്മാനദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈറ്റ്സിന്റെ നേതൃത്വത്തില്‍ 20 ദിവസങ്ങളിലായി നാലു കാറ്റഗറികളിലായി 200 ഓളം ഇനങ്ങളില്‍ 1000 ലധികം മത്സരാര്‍ഥികള്‍ പങ്കെടുത്ത കലാമേളയില്‍ 1000 ലധികം പ്രതികളാണു മാറ്റുരച്ചത്. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ നടന്ന ചടങ്ങില്‍ കൈറ്റ്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അജ്മല്‍ ചക്കരപ്പാടം, മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി, ശില്പി ഡാവിഞ്ചി സുരേഷ്, തിരക്കഥാകൃത്തുക്കളായ ദേവദത്ത് ഷാജി, അഭിലാഷ് ചന്ദ്രന്, നാടന്‍പാട്ട് കലാകാരന് രാജേഷ് തംബുരു, കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ആശ തെരെസ്, കൈറ്റ്സ് ജില്ലാ ഹെഡ് എന്‍.എസ്. കൃഷ്ണഗീതി, ജില്ലാ കമ്മിറ്റി അംഗം ബാസില ഹംസ എന്നിവര്‍ പ്രസംഗിച്ചു.