ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ വത്തിക്കാന്‍ സ്ഥാനപതിയുടെ സന്ദര്‍ശനം
ഇരിങ്ങാലക്കുട: ഭാരതത്തിന്റെ അപ്പസ്തോലിക് നൂണ്‍സിയോ ആര്‍ച്ചുബിഷപ്പ് ലിയോ പോള്‍ദോ ജിറെല്ലി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സന്ദര്‍ശിച്ചു. കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് നൂണ്സിയോയെ സ്വീകരിച്ചു. വിശ്വാസത്തിന്റെ പിള്ള തൊട്ടിലായ ഇരിങ്ങാലക്കുട രൂപതയുടെ കത്തീഡ്രല്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് ദൈവാനുഗ്രഹമായി കരുതുന്നുവെന്നും മാര്‍തോമാശ്ലീഹ പകര്‍ന്നു തന്ന സത്യവിശ്വാസം ധീരതയോടെ ജീവിക്കാന്‍ കഴിയട്ടെ എന്നും നൂണ്‍സിയോ ഓര്‍മിപ്പിച്ചു. ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ മെത്രാനായ മാര്‍ ജെയിംസ് പഴയാറ്റില്‍ പിതാവിന്റെ കബറിടം സന്ദര്‍ശിച്ചു പ്രാര്‍ഥിക്കുകയും തുടര്‍ന്ന് വിശ്വാസികള്‍ക്ക് ആശീര്‍വാദം നല്‍കുകയും ചെയ്തു.

യുക്തിവാദി എം.സി. ജോസഫിനെ ശരിയായ രീതിയില്‍ കേരളം വായിച്ചിട്ടില്ല; എം.പി. സുരേന്ദ്രന്
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
പല്ലാവൂര്‍ സമിതിയുടെ പത്മ ജ്യോതി പുരസ്കാരങ്ങള്‍ മനു മാസ്റ്റര്‍ക്കും കെ.എസ്. സുധാമനും
എടതിരിഞ്ഞി സെന്ററില്‍ പുതിയ ജലസംഭരണി
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു