സൗജന്യ ദന്ത പരിശോധന ക്യാമ്പ് കാറളം സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക് അങ്കണത്തില്‍ വച്ച് നടത്തി
കാറളം: ആര്‍ദ്രം സ്വാന്തന പരിപാലന കേന്ദ്രം കാറളം മേഖല കമ്മിറ്റി തൃശൂര്‍ ഗവണ്മെന്റ് ദന്തല്‍ കോളജിന്റെ സഹകരണത്തോടെ സൗജന്യ ദന്ത പരിശോധന ക്യാമ്പ് കാറളം സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക് അങ്കണത്തില്‍ വച്ച് നടത്തി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മേഖല കണ്‍വീനര്‍ കെ.കെ. ഷൈജു അധ്യക്ഷത വഹിച്ചു. ദന്തല്‍ കോളജിലെ അസിസ്റ്റന്റ് പ്രഫസറും ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്മെന്റും ആയിട്ടുള്ള ഡോ. വിവേകിന്റെ നേതൃത്വത്തില്‍ പത്തോളം വരുന്ന ഡോക്ടര്‍മാരുടെയും ടെക്നീഷ്യന്മാരുടേയും സംഘം ക്യാമ്പിന് നേതൃത്വം നല്കി. ദന്ത സംരക്ഷണത്തെ സംബന്ധിച്ച് ഡോക്ടര്‍ വിവേക് ക്ലാസ് എടുത്തു. ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ഏരിയ കോഡിനേറ്റര്‍ പ്രദീപ് മേനോന്, മെഡിക്കല്‍ ക്യാമ്പ് സബ് കമ്മിറ്റി കണ്‍വീനര്‍ അജിത്ത് കുമാര്‍, കാറളം പഞ്ചായത്ത് മെമ്പര്‍ സുനില്‍ മാലാന്ത്ര, ആര്‍ദ്രം സ്വാന്തന പരിപാലന കേന്ദ്രം പ്രസിഡന്റ് ഉല്ലാസ് കളക്കാട്ട്, സെക്രട്ടറി ടി.എല്‍. ജോര്‍ജ്, എക്സിക്യുട്ടീവ് അംഗം രാധാകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. മേഖല കോര്‍ഡിനേറ്റര്‍ ഐഎസ് ജ്യോതിഷ് സ്വാഗതവും അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ അസ്ഥിരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
പറപ്പൂക്കര കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്
പടിയൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷം; നെല്‍കൃഷി കുത്തിയിളക്കി നശിപ്പിച്ചു
മുരിയാട് പഞ്ചായത്തില്‍ സഞ്ചാര സംരക്ഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ധര്‍ണ നടത്തി
കാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഈവനിംഗ് ഒപി നിര്‍ത്തലാക്കിയതിനെതിരെ പ്രതിഷേധിച്ചു