തുമ്പൂര്‍ സെന്റ് മാത്യൂസ് ദേവാലയത്തില്‍ അമ്പ് തിരുനാളിന് കൊടിയേറി
തിരുനാള്‍ ഇന്നും നാളെയും.
തുമ്പൂര്‍: സെന്റ് മാത്യൂസ് ദേവാലയത്തില്‍ വിശുദ്ധ സെബാസ്ത്യാനോസിന്റെ അമ്പ് തിരുനാളിന് കൊടിയേറി. ഫാ. സിജു കൊമ്പന് കൊടിയേറ്റം നിര്‍വഹിച്ചു. ഇന്ന് രാവിലെ ഏഴിന് നടക്കുന്ന ദിവ്യബലിക്ക് ഫാ. സിബു കള്ളാപ്പറമ്പില്‍ കാര്‍മികത്വം വഹിക്കും. ഫാ. നിബിന് കുരിശിങ്കല്‍ വചന സന്ദേശം നല്‍കും. ശേഷം തിരുസ്വരൂപം എഴിന്നള്ളിച്ച് വയ്ക്കല്‍, വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് എന്നിവ നടക്കും. വൈകീട്ട് പത്തിന് യൂണിറ്റുകളില്‍ നിന്ന് പള്ളിയിലേക്ക് അമ്പ് പ്രദക്ഷിണം എത്തിച്ചേരും. തിരുനാള്‍ ദിനമായ നാളെ രാിലെ 6.30ന് ദിവ്യബലി, പത്തിന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. പ്രിന്‍സ് പരത്തനാല്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോജു കോക്കാട്ട് വചന സന്ദേശം നല്‍കും. വൈകീട്ട് 4.45ന് ആരംഭിക്കുന്ന തിരുനാള്‍ പ്രദക്ഷിണം ഏഴിന് പള്ളിയില്‍ എത്തിച്ചേരും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. സിബു കള്ളാപറമ്പില്‍, കൈക്കാരന്മാരായ ജെയ്സണ്‍ കറുകുറ്റിക്കാരന്‍, ദേവസികുട്ടി ഊക്കന്‍, ജനറല്‍ കണ്‍വീനര്‍ സാംസണ് ചുണ്ടേപറമ്പില്‍, ജോയിന്റ് കണ്‍വീനര്‍ ജോബി പാറോക്കാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
എവുപ്രാസ്യ ജന്മഗൃഹ കപ്പേളയില്‍ 149-ാം ജന്മദിനത്തിരുനാള് ആഘോഷിച്ചു
കൂടല്മാണിക്യംക്ഷേത്രത്തില് കലവറ നിറക്കല്‍ ചടങ്ങ് ഭക്തിസാന്ദ്രം
ഷ്വേൺസ്റ്റാട്ട് മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾ നാളെ കാട്ടുങ്ങച്ചിറയിൽ
മാപ്രാണം ഫാത്തിമ മാതാ ദേവാലയത്തില്‍ തിരുനാള്‍ നാളെ
ടൗണ്‍ അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം