മലേഷ്യയില്‍ വാഹനാപകടത്തില്‍ ഇരിങ്ങാലക്കുട സ്വദേശിനി മരിച്ചു
ഇരിങ്ങാലക്കുട: മലേഷ്യയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ ഇരിങ്ങാലക്കുട സ്വദേശിനി മരിച്ചു. ഇരിങ്ങാലക്കുട ചാലാംപ്പാടം ഹാപ്പിനഗറില് നീലങ്കാവില്‍ കോളേങ്ങാടന്‍ വീട്ടില്‍ ജോയ് മകള്‍ ഹെല്‍മ (27) യാണ് മരിച്ചത്. ഫെബ്രുവരി 19 ന് മലേഷ്യയിലെ കജാംഗില് വച്ചാണ് അപകടമുണ്ടായത്. മലേഷ്യയിലെ സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരനായ മുണ്ടത്തിക്കോട് തുരുത്തിപറമ്പ് സ്വദേശി വെള്ളാറ വീട്ടില്‍ നോബിന് ഫ്രാന്‍സിസാണ് ഭര്‍ത്താവ്. ബൈക്കില്‍ ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുമ്പോള്‍ പുറകെ വന്ന കാര്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. അപകടം സംഭവിച്ചയുടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും 20 ന് മരണപ്പെടുകയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നു മണിയ്ക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ നടക്കും. അപകടത്തില്‍ ഭര്‍ത്താവായ നോബിന് ഫ്രാന്‍സീസിനും പരിക്കു പറ്റിയിരുന്നു. 2022 ആഗസ്റ്റ് ഏഴിനായിരുന്നു ഇവരുടെ വിവാഹം. ഒരു മാസം മുമ്പായിരുന്നു ഹെല്‍മ മലേഷ്യയിലേക്ക് പോയത്. അമ്മ- മിനി. സഹോദരങ്ങള്‍- ഗ്രീഷ്മ ജിയോ, നേഹ

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കുട്ടന്‍കുളം നവീകരണം വീണ്ടും തുടങ്ങുന്നു; മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി