കോതപറമ്പ് ചാണിശേരി രുധിര മഹാകാളി വിഷ്ണുമായ ക്ഷേത്രം പ്രതിഷ്ഠാ ദിനവും, മഹോത്സവവും 26, 27 തിയതികളില്‍
എടതിരിഞ്ഞി: കോതപറമ്പ് ചാണിശേരി രുധിര മഹാകാളി വിഷ്ണുമായ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനവും, ക്ഷേത്ര മഹോത്സവവും 26, 27 തിയതികളില്‍ ക്ഷേത്ര തന്ത്രി ചെമ്മാലില്‍ നാരായണന്‍കുട്ടി ശാന്തിയുടെയും, ക്ഷേത്രശാന്തി സരിന്റെയും മുഖ്യ കാര്‍മികത്വത്തില്‍ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികളായ സി.ആര്. സന്തോഷ്, സി.എസ്. രാജേഷ്, രാജീവന് ചാണിശേരി എന്നിവര്‍ അറിയിച്ചു. 26ന് രാവിലെ ഗണപതിഹവനം, ഉഷഃപൂജ, 6.30ന് വിഷ്ണുമായക്ക് നവകം, പഞ്ചഗവ്യം, കലാശാഭിഷേകം, 8.30ന് മുത്തപ്പന് കളമെഴുത്ത് പാട്ട്, ഉച്ചപൂജ, 12ന് പ്രസാദ സദ്യ, 4.30ന് അഷ്ടനാഗകളം, ദീപാരാധന, 7.30ന് പ്രസാദസദ്യ, 8.30ന് വിഷ്ണുമായ സ്വാമിക്ക് കളമെഴുത്തും പാട്ടും. 27ന് ദേവിയുടെ പ്രത്ഷ്ഠാദിനം. നിറമാല്യ ദര്‍ശനം, ഉഷഃപൂജ, ഏഴിന് പഞ്ചവിശ കലശപൂജ, കലശാഭിഷേകം, വിശേഷാല്‍ പൂജകള്‍, 9.30ന് ശീവേലി, 10.30ന് ദേവിക്ക് കളമെഴുത്തും പാട്ടും, ഉച്ചപൂജ, 11ന് ദേവിക്ക് ഇരുപന്തിരാഴി സമര്‍പ്പണം, 12ന് പ്രസാദ സദ്യ, വൈകീട്ട് നാലിന് താലി എഴുന്നള്ളിപ്പ്, ദീപാരാധന, തുടര്‍ന്ന് ദേവിക്ക് തോറ്റം പാട്ട്, മൂന്നിന് പ്രസാദ സദ്യ, 9.30ന് തായമ്പക, 10.30ന് ദേവഗുരുതി.