ദൂരെയും ഓടില്ല, അടുത്തും ഓടില്ല, വെറുതെ കിടന്നു നശിക്കും കെഎസ്ആര്‍ടിസി ബസുകള്‍ ജീവനക്കാരില്ല
കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ വെട്ടിക്കുറച്ചു, യാത്രാക്ലേശം രൂക്ഷമാകുന്നു. 2014 ല്‍ 28 സര്വീസുകളുണ്ടായിരുന്നിടത്ത് ഇപ്പോള്‍ വെറും 12 സര്‍വീസുകള്‍ മാത്രം.
ഇരിങ്ങാലക്കുട: ആളുകളേറെ കേറാനുണ്ട്, പക്ഷേ ആവശ്യത്തിനു ബസില്ല. ഇതാണ് ഇരിങ്ങാലക്കുട കെഎസ്ആര്‍ടിയില്‍ നിന്നുള്ള സര്‍വീസുകളുടെ അവസ്ഥ. ജീവനക്കാരുടെ കുറവു മൂലം കെഎസ്ആര്‍ടിസിയുടെ ഇരിങ്ങാലക്കുട ഓപ്പറേറ്റിംഗ് സെന്ററില്‍ നിന്നും സര്‍വീസുകള്‍ നിര്‍ത്തുന്നു. വരുമാനത്തില്‍ മുന്നിലാണെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതു മൂലം ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസിയെ പിന്നോട്ടടിക്കുകയാണ്. ജില്ലയിലെ ഏറ്റവും കുറവ് ജീവനക്കാരുള്ള ഓപ്പറേറ്റിംഗ് സെന്ററാണ് ഇരിങ്ങാലക്കുടയിലേത്. 2022 ഡിസംബറില്‍ മാത്രം 13 ലക്ഷവും ജനുവരിയില്‍ 12 ലക്ഷവുമാണ് ഈ സെന്ററിലെ വരുമാനം. ഇതില്‍ ബജറ്റ് ടൂറിസത്തിലൂടെ മാത്രം ഡിസംബറില്‍ 4.61 ലക്ഷത്തിന്റെയും ജനുവരിയില്‍ 5.91 ലക്ഷത്തിന്റെയും വരുമാനമുണ്ടായിരുന്നു. 2014ല്‍ 28 സര്‍വീസുകള്‍ വരെ നടത്തിയിരുന്ന ഇവിടെ പിന്നീട് 14 ആയി ചുരുങ്ങുകയും ഇപ്പോഴത് 12 ആകുകയും ചെയ്തു. കോവിഡിനു മുമ്പ് 19 സര്‍വീസുകളാണ് ഉണ്ടായിരുന്നത്. പ്രതിദിനം മൂന്നുലക്ഷം രൂപയിലധികം വരുമാനം ലഭിച്ചിരുന്ന യൂണിറ്റില്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ചതോടെ ഇപ്പോള്‍ പ്രതിദിനവരുമാനം രണ്ടുലക്ഷം രൂപയില്‍ താഴെയായി. 46 ഡ്രൈവര്‍മാര്‍ വേണ്ടിടത്ത് ഇപ്പോള്‍ 28 പേര് മാത്രമാണുള്ളത്. 19 സര്‍വീസിന് 46 ഡ്രൈവര്‍മാരാണ് വേണ്ടത്. 14 സര്‍വീസിന് 32 പേരും. ജീവനക്കാര്‍ മെഡിക്കല്‍ ലീവില്‍ പോകുന്നതുകൂടിയായതോടെ സര്‍വീസുകള്‍ താറുമാറായി. മികച്ച കളക്ഷനുള്ള പല സര്‍വീസുകളും ഇതുമൂലം വെട്ടിക്കുറയ്ക്കേണ്ട അവസ്ഥയിലാണ്. കെഎസ്ആര്‍ടിസി ഉന്നത ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്വപരമായ സമീപനമാണ് ആവശ്യത്തിന് ജീവനക്കാരെ അനുവദിക്കാത്തതിന് കാരണമെന്ന് ആക്ഷേപമുണ്ട്. ജീവനക്കാരുടെ കുറവ് അധികൃതരെ പലതവണ അറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു.
നിര്‍ത്തലാക്കിയ സര്‍വീസുകള്‍
8.30നുള്ള ആലുവ, 7.30നുള്ള എറണാകുളം, 5.35ന്റെ പാലക്കാട് സര്‍വീസുകള്‍ നിരന്തരം ഒഴിവാക്കപ്പെടുന്നുണ്ട്. 4.55നും 5.50നുമുള്ള ചമ്രവട്ടം പാലം വഴി കോഴിക്കോട്, 6.30നുള്ള വൈറ്റില, മതിലകം-ഇരിങ്ങാലക്കുട- വെള്ളാനിക്കോട്, ഇരിങ്ങാലക്കുട മെഡിക്കല്‍ കോളജ്, എന്നീ സര്‍വീസുകളും നടത്താനാകുന്നില്ല. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള വിനോദയാത്രകള്‍ മിക്കതും റദ്ദാക്കിയിട്ടുണ്ട്. മൂന്നാര്‍, നെല്ലിയാംപതി, മലക്കപ്പാറ, വാഗമണ്‍, കപ്പല്‍ യാത്ര, ഗവി, വയനാട്, കുമരകം, മലമ്പുഴ, മുസരിസ് യാത്ര എന്നീ സര്‍വീസുകളും മുടങ്ങി.
നി
ര്‍ത്തലാക്കിയ സര്‍വീസുകള്‍