കോണ്‍ഗ്രസ് സായാഹ്ന ജനസദസ്
കാറളം: കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര സംസ്ഥാന ബജറ്റുകളിലെ നികുതി ഭീകരതക്കെതിരെയും അവശ്യ സാധനങ്ങളുടെ വില വര്‍ധനവിനെതിരെയും ജനസായാഹ്ന സദസ് സംഘടിപ്പിച്ചു. കാറളം സെന്ററില്‍ നടന്ന പരിപാടി യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ കോര്‍ഡിനേറ്റര്‍ ഷോണ്‍ പല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അസറുധീന് കളക്കാട്ട് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സുബീഷ് കാക്കനാടന്, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് തിലകന് പൊയ്യാറ, ഭാരവാഹികളായ പി.എസ്. മണികണ്ഠന്, വിനോദ് പുള്ളില്‍, മണ്ഡലം ഭാരവാഹികളായ ഇ.ബി. അബ്ദുള്‍ സത്താര്‍, വി.ഡി. സൈമണ്‍, വേണു കുട്ടശാംവീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.