കക്കുളി നാടകം നിരോധിക്കണം: ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കണ്‍സില്‍
കക്കുളി പോലെയുള്ള നാടകങ്ങള്‍ കേരള സാംസ്കാരികരംഗത്തെ മലീനസമാക്കും, മതനിരപേക്ഷത തകര്‍ക്കും- ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: ക്രൈസ്തവ മൂല്യങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും എതിരെയുള്ള ‘കക്കുകളി എന്ന നാടകാഭാസം എത്രയും വേഗം നിരോധിക്കണമെന്ന് ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കക്കുളി പോലെയുള്ള നാടകങ്ങള്‍ കേരള സാംസ്കാരികരംഗത്തെ ഒട്ടേറെ മലീനസമാക്കുന്നുവെന്നും മതനിരപേക്ഷത തകര്‍ക്കുന്നുവെന്നും ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. സ്വന്തം സുഖങ്ങള്‍ മാറ്റിവച്ച് കേരളസമൂഹത്തിലെ നാനാജാതി മതസ്ഥരുടെ വളര്‍ച്ചയ്ക്കായും നന്മയ്ക്കായും സ്കൂളുകള്‍, കലാലയങ്ങള്‍, ആശുപ്രത്രികള്‍, അനാഥാലയങ്ങള്‍ എന്നിവ പടുത്തുയര്‍ത്തുകയും അതില്‍ സേവനം ചെയ്യുകയും ചെയ്യുന്നവരാണ് കന്യാസ്ര്തികള്. അവരാരും നിര്‍ബന്ധിത സേവനം ചെയ്യുന്നവരെല്ലെന്നും മറ്റുള്ളവരില്‍ യേശുവിന്റെ മുഖം ദര്ശിച്ചുകൊണ്ടുമാണ് പ്രവര്‍ത്തിക്കുന്നതെന്നും ധാരാളം മനുഷ്യര്‍ ധന്യമായി കാണുന്നുണ്ടെന്നും ബിഷപ്പ് അധ്യൃക്ഷപ്രസംഗത്തില് അഭിപ്രായപ്പെട്ടു. കന്യകാമഠങ്ങള്‍ സ്ത്രീവിരുദ്ധമാണെന്ന് പ്രചരിപ്പിക്കാനും വിശ്വസിപ്പിക്കാനുമുള്ള ഒരു ഹീ്ര്രനതം ‘കക്കുകളി’ എന്ന നാടകാവതരണത്തിലൂടെ ചിലര്‍ ഉന്നം വയ്ക്കുന്നുണ്ട്. ഒരു സമൂഹത്തിന്റെ മൗലികമായ മതസ്വാതന്ത്ര്യത്തെയും അത് അനുഷ്ടിക്കാനുള്ള അവകാശത്തെയും ഹനിക്കുന്ന രീതിയിലുള്ള ആവിഷ്ക്കാരസ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ ഭരിക്കുന്ന സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനവും ശ്രദ്ധിക്കണം. അപ്പോഴാണ് സംസ്കാരസമ്പന്നമായ ഒരു സംവിധാനം നിലനില്‍ക്കുന്നുവെന്ന് ജനങ്ങള്‍ക്ക് ബോധ്യമാകൂ എന്നും യോഗം നിരീക്ഷിച്ചു. ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഒരു സമൂഹത്തിന് മതപരമായി മുറിവേല്ക്കുമ്പോള് അതിന് അനുവദിക്കാതിരിക്കുകയും, മാത്രമല്ല, അതുപോലുള്ള സാഹചര്യങ്ങള്‍ വീണ്ടും ഉണ്ടാകാതിരിക്കാനും സര്‍ക്കാരിന് ബാധ്യതയുണ്ട്. ഒരു മതത്തിന്റെ വിശ്വാസങ്ങളെയും ആചാരങ്ങളെയും ബിംബങ്ങളെയും താറടിച്ചുകാണിക്കുകയും ആ സമുഹം ചെയ്യുന്ന നന്മകളെ ഇകഴ്ത്തികാണിക്കുകയും ചെയ്യുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ തികച്ചും അപലപനീയമാണെന്ന് യോഗം വിലയിരുത്തി. ഈ അധിക്ഷേപ നാടകാവതരണത്തിന് ഒത്താശ ചെയ്യുന്ന സംസ്ഥാനസര്‍ക്കാരിന്റെയും അധികൃതരുടെയും നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യോഗം തീരുമാനിച്ചു. ഇരിങ്ങാലക്കുട രൂപത 16 ാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ രണ്ടാം സമ്മേളനത്തില്‍ കേരള സഭാനവീകരണപ്രവര്ത്തനങ്ങളെക്കുറിച്ച് റവ. ഡോ. ഇല്ലത്തുപറമ്പില്‍ ക്ലാസ്സെടുത്തു. രൂപതയിലെ 140 ഇടവകകളിലെ പ്രതിനിധികളും സന്യസ്തരും വൈദിക രുമായി 300 അംഗങ്ങള്‍ പങ്കെടുത്തു. വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മഞ്ഞളി, മോണ്‍. വിത്സന് ഈരത്തറ, പാസ്റ്റര്‍ കണ്‍സില്‍ ജനറല്‍ സെക്രട്ടറി ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി ഡേവിസ് ഊക്കന്‍ റിപ്പോര്‍ട്ടും ആനി ആന്റു പ്രമേയവും അവതരിപ്പിച്ചു.