മഴയെ വരവേല്‍ക്കാം കൊതുകില്ലാതെ, പൂമംഗലം പഞ്ചായത്തില്‍ കൊതുകുജന്യ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

പൂമംഗലം പഞ്ചായത്തില്‍ കൊതുകുജന്യ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം പതിമൂന്നാം വാര്‍ഡ് അങ്കണവാടി പരിസരത്ത് പ്രസിഡന്റ് കെ.എസ്. തമ്പി നിര്‍വഹിക്കുന്നു.
പൂമംഗലം: പൂമംഗലം പഞ്ചായത്തില്‍ കൊതുകുജന്യ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 13 വാര്‍ഡുകളിലും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, കൂടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ്. സന്തോഷ്കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് 13 വാര്‍ഡുകളില്‍ ആയി 130 ക്ലസ്റ്ററുകള്‍ രൂപീകരിച്ചു. ഈ ക്ലസ്റ്ററുകളില്‍ ഒരു ദിവസം ഒന്നിച്ച് ഗൃഹസന്ദര്‍ശനം നടത്തി ഉറവിട നശീകരണം ഉറപ്പാക്കുന്നതാണ്. പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം പതിമൂന്നാം വാര്‍ഡ് അങ്കണവാടി പരിസരത്ത് പ്രസിഡന്റ് കെ.എസ്. തമ്പി നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ സുനില്‍ സന്നിഹിതനായിരുന്നു. കഴിഞ്ഞ വര്‍ഷം നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായി പഞ്ചായത്തില്‍ കൊതുകുജന്യരോഗങ്ങളുടെ വ്യാപനം തടയാന്‍ സാധിച്ചിരുന്നു.