മാപ്രാണത്ത് കിണര്‍ ഇടിഞ്ഞു

മാപ്രാണം കപ്പേളയ്ക്ക് സമീപം ചാകേര്യ ഡെയ്സന്റെ വീട്ടില്‍ കിണര്‍ താഴേക്ക് ഇടിഞ്ഞുപോയപ്പോള്‍.
കിണറ്റില്‍ വീണ ഗൃഹനാഥന് രക്ഷപ്പെട്ടു
ഇരിങ്ങാലക്കുട: കനത്ത മഴയെ തുടര്‍ന്ന് മാപ്രാണത്ത് കിണര്‍ ഇടിഞ്ഞു. മോട്ടോര്‍ അഴിക്കാന്‍ ശ്രമിക്കുന്നതിനിടെ വെള്ളത്തിലേക്ക് വീണ ഗൃഹനാഥന് അദ്ഭുതകരമായി രക്ഷപ്പെട്ടു. മാപ്രാണം കപ്പേളയ്ക്ക് സമീപം താമസിക്കുന്ന ചാകേര്യ വീട്ടിില്‍ ഡെയ്സന്റെ വീട്ടിലെ 12 കോല് താഴ്ചയുള്ള കിണറാണ് ഇടിഞ്ഞത്. ശബ്ദം കേട്ടാണ് ഡെയ്സണ്‍ കിണറിന് സമീപമെത്തുന്നത്. കിണര്‍ ഇടിയുന്നത് കണ്ട് സമീപത്തെ മോട്ടോര്‍ അഴിക്കാന്‍ ശ്രമിക്കുന്നതിനിടെ മണ്ണിടിഞ്ഞ് മോട്ടോര്‍ അടക്കം ഡെയ്സണ്‍ കിണറ്റിലേക്ക് വീണു. ഇടിഞ്ഞുകൊണ്ടിരുന്ന കിണറ്റില്‍ നിന്ന് അദ്ഭുതകരമായാണ് ഡെയ്സണ്‍ രക്ഷപ്പെട്ടത്. വയറിലും കാലിനും ചെറിയ പരിക്കു പറ്റി.