എടത്തിരിഞ്ഞി പോത്താനിയില്‍ ക്ഷേത്രകുളം ഇടിഞ്ഞു താഴ്ന്നു

എടത്തിരിഞ്ഞി പോത്താനി ശിവക്ഷേത്രത്തിന്റെ മുന്നിലുള്ള കുളത്തിന്റെ സംരക്ഷണഭിത്തികള്‍ കനത്ത മഴയില്‍ ഇടിഞ്ഞു താഴ്ന്ന നിലയില്‍.
ഇരിങ്ങാലക്കുട: എടത്തിരിഞ്ഞി പോത്താനി ശിവക്ഷേത്രത്തിന്റെ മുന്നിലുള്ള കുളത്തിന്റെ സംരക്ഷണഭിത്തികള്‍ കനത്ത മഴയില്‍ ഇടിഞ്ഞു താഴ്ന്നു. കുളത്തിന്റെ കിഴക്കു വശത്തേയും വടക്കു വശത്തേയും സംരക്ഷണ ഭിത്തികളാണ് ഇടിഞ്ഞ് കുളത്തിലേക്ക് വീണത്. എട്ട് ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.