കേരള കര്‍ഷക സംഘം തൃശൂര്‍ ജില്ലാ മേഖലാ ശില്പശാല സംഘടിപ്പിച്ചു

കേരള കര്‍ഷക സംഘം തൃശൂര്‍ ജില്ലാ ഇരിങ്ങാലക്കുട മേഖലാ ശില്പശാല കര്‍ഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.സി. മൊയ്തീന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കേരള കര്‍ഷക സംഘം തൃശൂര്‍ ജില്ലാ ഇരിങ്ങാലക്കുട മേഖലാ ശില്പശാല കര്‍ഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.സി. മൊയ്തീന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ ടി.എ. രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. സംഘടന സംഘാടനം റിപ്പോര്‍ട്ടിംഗ് ജില്ലാ സെക്രട്ടറി എ.എസ്. കുട്ടി അവതരിപ്പിച്ചു. കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ആര്. വര്‍ഗ്ഗീസ് മാസ്റ്റര്‍, പി.കെ. ഡേവീസ് മാസ്റ്റര്‍, ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി. ശങ്കരനാരായണന്, ജില്ല കമ്മിറ്റി അംഗങ്ങളായ ജ്യോതി പ്രകാശ്, ഉണ്ണികൃഷ്ണന് കുറ്റിപറമ്പില്‍, എം.എസ്. മോഹനന്, എം.ആര്. രഞ്ജിത്ത്, സി.എം. ബബീഷ്, എന്‍.കെ. ഉണ്ണികൃഷ്ണന്, കാര്‍ത്തിക ജയന് എന്നിവര്‍ സംസാരിച്ചു.