സര്‍വ്വജന സമരമുന്നണി പ്രഖ്യാപന പൊതുസമ്മേളനം സി.ആര്. നീലകണ്ഠന് ഉദ്ഘാടനം ചെയ്തു

സര്‍വ്വജന സമരമുന്നണി പ്രഖ്യാപന പൊതുസമ്മേളനം സി.ആര്. നീലകണ്ഠന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
കല്ലേറ്റുംകര: കല്ലേറ്റുംകരയിലെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനോടു മൂന്നര പതിറ്റാണ്ടായി അധികൃതര്‍ തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ചു കൊണ്ട് സര്‍വ്വജന സമരമുന്നണി രൂപീകരണ പ്രഖ്യാപന പൊതു സമ്മേളനം നടത്തി. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും ജനകീയ സമരപ്രചോദകനുമായ സി.ആര്. നീലകണ്ഠന് ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് പ്രസിഡന്റ് കെ.എഫ്. ജോസ് അധ്യക്ഷത വഹിച്ചു. തൃശൂര്‍ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയും സാമൂഹ്യപ്രവര്‍ത്തകനുമായ ടി.എം. ചന്ദ്രന് സമര സന്ദേശം നല്കി. മുഖ്യസംഘാടകന്‍ വര്‍ഗ്ഗീസ് തൊടുപറമ്പില്‍ ആമുഖ പ്രഭാഷണം നടത്തി. സോമന് ചിറ്റേത്ത്, സോമന് ശാരദാലയം, ഡോ. മാര്ട്ടിന് പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉണ്ണികൃഷ്ണന് പുതുവീട്ടില്‍ സ്വാഗതവും ഡേവിസ് ഇടപ്പിള്ളി നന്ദിയും പറഞ്ഞു. ആന്റോ പുന്നേലി പറമ്പില്‍, ഐ.കെ. ചന്ദ്രന്, പി.എല്‍. ജോസ്, ശശി ശാരദാലയം, ജോസ് കുഴിവേലി, കുമാരന് കൊട്ടാരത്തില്‍, സണ്ണി, കെ.പി. വിന്‍സെന്റ്, ബാബു റാഫേല്‍, പോള്‍സണ്‍ പുന്നേലി, പി.എ. ജോണ്സണ്, ജോസ് പോട്ട തുടങ്ങിയവര്‍ നേതൃത്വം നല്കി.