കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ സ്റ്റുഡന്റ്സ് മാര്‍ക്കറ്റ്

കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ സ്റ്റുഡന്റ്സ് മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ നിര്‍വഹിക്കുന്നു.
കാട്ടൂര്‍: കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ സ്റ്റുഡന്റ്സ് മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ ആദ്യവില്പന നടത്തികൊണ്ട് നിര്‍വഹിച്ചു. ഡയറക്ടര്‍മാരായ പി.പി. ആന്റണി, കെ.ബി. ബൈജു, രാജേഷ് കാട്ടിക്കോവില്‍, എം.ജെ. റാഫി, സെക്രട്ടറി ടി.വി. വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.