ഇന്നവേഷന്‍ മത്സരത്തില്‍ വിജയികളായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് ടീം
ഇരിങ്ങാലക്കുട: കലാലയ വിദ്യാര്‍ഥികളുടെ നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കാനായി തവനൂര്‍ കേളപ്പജി കോളജ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജി സംഘടിപ്പിച്ച ഇന്നവേഷന്‍ മത്സരത്തില്‍ ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന് ഒന്നാം സ്ഥാനം. ആല്‍ഫ്രിന്‍ പൗലോസ്, ജോയല്‍ ജോഷി, കെ.ബി. ലിബിഹരി എന്നിവര്‍ അടങ്ങുന്ന ടീമിനാണ് പുരസ്കാരം ലഭിച്ചത്. പതിനായിരം രൂപയും പ്രശംസാപത്രവുമാണ് സമ്മാനം. കേജ് കള്‍ച്ചര്‍ ഫാമുകളില്‍ മത്സ്യങ്ങളെ നിരീക്ഷിക്കാന്‍ ഉപയോഗിക്കാവുന്ന ജലാന്തര റോബോട്ടിനാണ് പുരസ്കാരം ലഭിച്ചത്. അധ്യാപകരായ സുനില്‍ പോള്‍, കെ.എസ്. നിതിന്‍ എന്നിവരാണ് ടീമിന്റെ മെന്റര്‍മാര്‍.

സെന്റ് ജോസഫ്സ് കോളജില്‍ ഹിസ്റ്ററി അസോസിയേഷന് ഉദ്ഘാടനം ചെയ്തു
ക്രൈസ്റ്റ് കോളജില്‍ സൈബര്‍ സുരക്ഷയില്‍ അന്താരാഷ്ട്ര സെമിനാര്‍ നടത്തി
സെന്റ് ജോസഫ്സ് കോളജില്‍ റിസര്‍ച്ച് ആന്‍ഡ് പിജി ഇംഗ്ലീഷ് വിഭാഗം അസോസിയേഷന് ഉദ്ഘാടനം ചെയ്തു
സെന്റ് ജോസഫ്സ് കോളജില്‍ സ്പെക്ട്ര 2026ന് തുടക്കം; ടു ഡി മെറ്റീരിയലുകളിലെ താപ കൈമാറ്റത്തെ കുറിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ ദ്വിദിന അന്താരാഷ്ട്ര സമ്മേളനം സൈനര്‍ജി 2കെ26 3.0 സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജിന് അഞ്ച് ഇന്തൊനേഷ്യന്‍ സര്‍വകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ