പുതിയ പോലീസ് സ്റ്റേഷനുകള്‍ അനുവദിക്കണമെന്ന് കേരള പോലീസ് അസോസിയേഷന്
വെള്ളാങ്കല്ലൂര്‍, പെരിങ്ങോട്ടുകര, അന്നമനട എന്നിവടങ്ങളില്‍ പുതിയ പോലീസ് സ്റ്റേഷനുകള്‍ അനുവദിക്കണമെന്ന് കേരള പോലീസ് അസോസിയേഷന് ജില്ലാ കണ്വെന്ഷന്
ഇരിങ്ങാലക്കുട: വെള്ളാങ്കല്ലൂര്‍, പെരിങ്ങോട്ടുകര, അന്നമനട എന്നിവിടങ്ങളില്‍ പുതിയ പോലീസ് സ്റ്റേഷനും, തൃശൂര്‍ ജില്ലയ്ക്ക് ഫീഡര്‍ ബറ്റാലിയനും, ഉത്തര മേഖല കേന്ദ്രീകരിച്ച് വനിതാ പോലീസ് ബറ്റാലിയനും അനുവദിക്കണമെന്ന് ഇരിങ്ങാലക്കുടയില്‍ നടന്ന കേരള പോലീസ് അസോസിയേഷന് ജില്ലാ കണ്വെന്ഷന് ആവശ്യപ്പെട്ടു. എംസിപി കണ്വെന്ഷന് സെന്ററില്‍ നടന്ന കണ്വെന്ഷന് മുരളി പെരുനെല്ലി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എസ്. ഷെല്ലിമോന്‍ അധ്യക്ഷത വഹിച്ചു. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്റേ ഐപിഎസ് മുഖ്യാതിഥിയായിരുന്നു. ചാലക്കുടി ഡിവൈഎസ്പി സി.ആര്. സന്തോഷ്, കേരള പോലീസ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് ജിപി അഭിജിത്ത്, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് തൃശൂര്‍ റൂറല്‍ സെക്രട്ടറി
കെ.പി. രാജു, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് സിറ്റി സെക്രട്ടറി ഒ.എസ.് ഗോപാലകൃഷ്ണന്, കേരള പോലീസ് അസോസിയേഷന് തൃശൂര്‍ സിറ്റി പ്രസിഡന്റ് സി.വി. മധു, സംസ്ഥാന നിര്‍വാഹ സമിതി അംഗം കെ.എ. ബിജു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സംസ്ഥാന പ്രസിഡന്റ് ഷിനോദാസ് എസ്ആര്‍ സംഘടനാ റിപ്പോര്‍ട്ടും, ജില്ലാസെക്രട്ടറി വി.യു. സില്‍ജോ, ജില്ല പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ വിജോഷ് എംഎല് വരവ് ചിലവ് കണക്കും, മുഹമ്മദ് റാഫി ഓഡിറ്റ് റിപ്പോര്‍ട്ടും,
പി.എ. ബിനേഷ് പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എസ്. സന്തോഷ്കുമാര്‍ സ്വാഗതവും സ്വാഗതസംഘം ചെയര്മാന് കെ.എസ്. ഷിജു നന്ദിയും പറഞ്ഞു. തൃശൂര്‍ റൂറല്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നായി 400ല്‍ അധികം പോലീസ് ഉദ്യോഗസ്ഥര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.

തളിയക്കോണം ബാപ്പുജി സ്റ്റേഡിയം; നിര്‍മാണം പൂര്‍ത്തിയായില്ല
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ട്രാന്‍സ്ഫോര്‍മര്‍ പുനഃസ്ഥാപിക്കാത്തത്; തെക്കുംപാടത്തെ കര്‍ഷകര്‍ ദുരിതത്തില്‍
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
മൈതാനം പൂര്‍വസ്ഥിതിയിലാക്കണം; എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍
കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു