ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ലയണ്‍സ് ക്ലബ് 318 ഡിയുടെ സഹകരണത്തോടെ പ്രളയദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ നാലാം വാര്‍ഡിലെ കരുവന്നൂര്‍ കൂടാരം കോളനിയിലെ 51 കുടുംബങ്ങള്‍ക്കായി അവശ്യ സാധനങ്ങള്‍ അടങ്ങിയ പലവ്യജ്ഞന കിറ്റുകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം ലയണ്‍സ് ക്ലബ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ തോമാച്ചന് വെള്ളാനിക്കാരന്‍ നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് പ്രസിഡന്റ് ബിജോയ് പോള്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ലയണ്‍സ് ക്ലബ് സെക്രട്ടറി അഡ്വ. ജോണ്‍ നിധിന് തോമസ്, വാര്‍ഡ് കൗണ്‍സിലര്‍ അല്‍ഫോന്‍സ തോമസ്, ട്രഷറര്‍ ജോണ്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് മുന്‍ പ്രസിഡന്റ് റെജി മാളക്കാരന്‍, മുന്‍ ട്രഷറര്‍ ബിജു ജോസ് കൂനന്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കി.