‘ആവശ്യമായ സന്ദര്‍ഭങ്ങളില്‍ സ്ത്രീകളുടെ പ്രതികരണം അനിവാര്യമായ കാര്യമാണ്-തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോംഗ്രെ”
ഇരിങ്ങാലക്കുട:ആവശ്യമായ സന്ദര്‍ഭങ്ങളില്‍ സ്ത്രീകളുടെ പ്രതികരണം അനിവാര്യമായ കാര്യമാണ്-തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ പ്രശാന്ത് ഡോംഗ്രെ’: ശാരീരിക സുരക്ഷയും സൈബര്‍ സുരക്ഷയും സാമ്പത്തിക സുരക്ഷയും ആരോഗ്യ സുരക്ഷയും നേടിയെടുക്കാനുള്ള പരിശ്രമം സ്ത്രീകള്‍ക്ക് വേണമെന്ന് തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ പ്രശാന്ത് ഡോംഗ്രെ അഭിപ്രായപ്പെട്ടു. ഞാറ്റുവേല മഹോത്സവത്തില്‍ വനിതാസംഗമത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ആവശ്യമായ സന്ദര്‍ഭങ്ങളില്‍ സ്ത്രീകളുടെ പ്രതികരണം അനിവാര്യമായ കാര്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രശസ്ത കൂടിയാട്ടം കലാകാരി കപില വേണു മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങില്‍ വെച്ച് വിവിധ മേഖലകളില്‍ മികവു തെളിയിച്ച ഗുരു നിര്‍മ്മല പണിക്കര്‍, കപില വേണു, അനുപമ മേനോന്, ദേവിക ഉണ്ണികൃഷ്ണന്, ഡോ. സ്വേത ശരത്ത്, പി.വി. അനഘ, അര്‍ച്ചന വിനോദ്, സാന്ദ്ര പിഷാരടി എന്നിവരെ ആദരിച്ചു. മുന്‍സിപ്പല്‍ ചെയര്മാന് സുജ സഞ്ജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഫെനി എബിന് വെള്ളാനിക്കാരന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.സി. ഷിബിന്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത്കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍, കൗണ്‍സിലര്‍മാരായ അഡ്വ.കെ.ആര്. വിജയ, മായ അജയന് എന്നിവര്‍ പ്രസംഗിച്ചു

ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കുട്ടന്‍കുളം നവീകരണം വീണ്ടും തുടങ്ങുന്നു; മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
സാവിത്രി വധം: കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല