നവരാത്രി സംഗീതോത്സാവം തുടങ്ങി
നാദോപാസന സംഗീതസഭയുടെ 32 -ാംമത് വാര്‍ഷികദിനവും നവരാത്രി ആഘോഷവും തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് സുപ്രണ്ട് ഐശ്വര്യ ദോഗ്ര ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട : നാദോപാസന സംഗീത സഭയുടെ 32 മത് വാര്‍ഷികവും നവരാത്രി ആഘോഷവും ചെറുമുക്ക് സുബ്രഹ്മണ്യ ക്ഷേത്രാങ്കണത്തില്‍ ജില്ലാ റൂറല്‍ പോലീസ് സൂപ്രണ്ട് ഐശ്വര്യ ദോഗ്ര ഉദ്ഘാടനം ചെയ്തു. നാദോപാസന പ്രസിഡന്റ് സോണിയ ഗിരി അധ്യക്ഷത വഹിച്ചു. ഡോ. സി. കെ. രവി മുഖ്യാതിഥിയായിരുന്നു. ചെറുതൃക്ക് ക്ഷേത്രം ഭരണസമിതി വൈസ് പ്രസിഡന്റ് പുത്തില്ലത്ത് നീലകണ്ഠന് നമ്പൂതിരി ആശംസകളർപ്പിച്ചു. ഷീല സോമന് സ്വാഗതവും ഉണ്ണികൃഷ്ണന് മേനോന് നന്ദിയും പറഞ്ഞു. അനിരുദ്ധ ഹരിദാസിന്റെ സോപാനസംഗീതവും പ്രശസ്ത സംഗീതജ്ഞന് വൈദ്യ കാര്‍ത്തിക് പരമേശ്വരന്റെ സംഗീത കച്ചേരിയും ഉണ്ടായിരുന്നു.

തൃശൂര്‍ ജില്ലാ ജൂണിയര്‍ ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പ്; യൂണിയന് ഹാന്‍ഡ് ബോള്‍ അക്കാദമി അന്നനാടിന് ഇരട്ടക്കിരീടം
എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ബ്ലോക്ക് ക്ഷീര സംഗമം 2026 സംഘടിപ്പിച്ചു
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
കുടുംബശ്രീ സംരംഭകര്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം
സംയുക്ത കിസാന്‍ മോര്‍ച്ച നൈറ്റ് മാര്‍ച്ച് നടത്തി