നരേന്ദ്രമോദിയുടെ 70-ാം പിറന്നാളിനോടനുബന്ധിച്ച് നഗരത്തില്‍ 70 വൃക്ഷതൈകള്‍ നട്ട് ബിജെപി
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാള്‍ ദേശീയതലത്തില്‍ ‘സേവാ സപ്താഹം’ ആയി ആഘോഷിക്കുന്നതിന്റെ ഭാഗമായി ബിജെപി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട കാട്ടൂര്‍ റോഡില്‍ 70 വൃക്ഷ തൈകള്‍ നടല്‍ പരിപാടി നടത്തി. കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം സി.സി. സുരേഷ് വരിക്കപ്ലാവ് നട്ടു കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നേതാക്കള്‍ പലതരം വൃക്ഷതൈകള്‍ നട്ടു. ജില്ലാ സെക്രട്ടറി കവിത ബിജു, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, ജില്ലാ കമ്മിറ്റിയംഗം പാറയില്‍ ഉണ്ണികൃഷ്ണന്, മണ്ഡലം വൈസ് പ്രസിഡന്റ് സുനില്‍ തളിയപറമ്പില്‍, അമ്പിളി ജയന്, ന്യൂനപക്ഷമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഷിയാസ് പാളയംകോട്ട്, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് അഭിലാഷ് കണ്ടാരംന്തറ, പഞ്ചായത്ത് പ്രസിഡന്റുമാരായ രതീഷ് കുറുമാത്ത്, മദനന് മണമാടത്തില്‍, വിജീഷ് മാസ്റ്റര്‍, രമേഷ് തെങ്ങുമ്പുള്ളി, വി.സി. രമേഷ്, രഞ്ചിത്ത് കെ. മേനോന്, ബാബു, അജയന് തറയില്‍ എന്നിവര്‍ നേതൃത്വം നല്കി.

പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം