ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജും മാറ്റര്‍ ലാബും തമ്മില്‍ സാങ്കേതിക സഹകരണത്തിന് ധാരണാപത്രം
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് സിവില്‍ എന്‍ജിനീയറിംഗ് വിഭാഗം ഇന്ത്യയിലെ മുന്‍നിര മെറ്റീരിയല്‍ ടെസ്റ്റിംഗ് ലാബായ മാറ്റര്‍ ലാബുമായി ധാരണാപത്രം ഒപ്പിട്ടു. എക്സി. ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐയും മാറ്റര്‍ ലാബ് ജനറല്‍ മാനേജര്‍ ഫ്രെഡി സോമനുമാണ് ധാരണാപത്രം ഒപ്പിട്ടത്. കണ്‍സ്ട്രക്ഷന്‍ മേഖലയിലെ അതികായന്മാരായ യുഎല്സിഎസ്എസിന്റെ സബ്സിഡിയറിയാണ് മാറ്റര്‍ലാബ്. ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മാറ്റര്‍ ലാബിലെ വിദഗ്ധരുടെ കീഴില്‍ ഇന്റേണ്‍ഷിപ്പുകളും ട്രെയിനിംഗ് പ്രോഗ്രാമുകളും സംഘടിപ്പിക്കും. മാറ്റര്ലാബിലെ നൂതന സാങ്കേതിക ഉപകരണങ്ങള്‍ പ്രോജക്ടുകള്‍ക്കായി ഉപയോഗപ്പെടുത്താനും വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ടാകും. രണ്ട് സ്ഥാപനങ്ങളും സഹകരിച്ച് സംയുക്ത ഗവേഷണ സംരംഭങ്ങള്‍ക്കും പദ്ധതിയുണ്ട്. പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, സിവില്‍ എന്‍ജിനീയറിംഗ് വിഭാഗം മേധാവി ഡോ.എം.ജി. കൃഷ്ണപ്രിയ, അസി.പ്രഫ.വി.പി. പ്രഭാശങ്കര്‍, മാറ്റര്‍ലാബ് ഉദ്യോഗസ്ഥരായ എസ്.ബി. ശ്രീലക്ഷ്മി, നിപ്പി പൂളക്കല്‍, പി. രഞ്ജിത്ത്, ടി.വി. ശ്രീലേഷ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.