വിദ്യാര്‍ഥി വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് സ്കൂള്‍ തെരഞ്ഞെടുപ്പ്
ഇരിങ്ങാലക്കുട: ഭാരതീയ വിദ്യാഭവനില്‍ സ്കൂള്‍ പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് ക്ലിക്ക് ആന്‍ഡ് ക്ലിഞ്ച് നടത്തി. സ്കൂള്‍ ലീഡര്‍, അസിസ്റ്റന്റ് ലീഡര്‍ എന്നീ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടന്നത്. സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി നിഹാല്‍ സുദേവ് വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയറിന്റെ സഹായത്തോടെയായിരുന്നു തെരഞ്ഞെടുപ്പ്. ആറു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാര്‍ഥിളും തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി.
പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ്, വൈസ് പ്രിന്‍സിപ്പല്‍ ശോഭാ ശിവാനന്ദരാജന്‍, അധ്യാപകരായ സുജാത, അഞ്ജു, നിഷ നായര്‍, റോസ്മി, മെറീന, സവിത, ജോസി, നിഷ മുരളി, സജു, വിദ്യാര്‍ഥികളായ നിഹാല്‍, ദേവന് എന്നിവരടങ്ങിയ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. കുട്ടികള്‍ക്ക് നാമ നിര്‍ദേശം സമര്‍പ്പിക്കാനും പിന് വലിക്കാനും നേരത്തേ അവസരം നല്‍കിയിരുന്നു. മീറ്റ് ദ കാന്‍ഡിഡേറ്റ് പരിപാടിയും നടത്തി.
സ്കൂള്‍ ലീഡര്‍ സ്ഥാനത്തേക്ക് 10 പേരും അസിസ്റ്റന്റ് ലീഡര്‍ സ്ഥാനത്തേക്ക് ആറ് പേരുമാണ് മത്സരിച്ചത്. ഫലപ്രഖ്യാപന സമ്മേളനത്തില്‍ വിജയികളെയും നിഹാലിനെയും അനുമോദിച്ചു. വൈസ് ചെയര്മാന് സി. നന്ദകുമാര്‍, സെക്രട്ടറി വി. രാജന്, പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ്, വൈസ് പ്രിന്‍സിപ്പല്‍ ശോഭാ ശിവാനന്ദരാജന്‍, പിടിഎ പ്രസിഡന്റ്, എബിന് വെള്ളാനിക്കാരന്‍, പിടിഎ സെക്രട്ടറി ലക്ഷ്മി മേനോന് പങ്കെടുത്തു. മിന്ന മേരി ബാബു, ശിവകേശവ് എന്നിവരെ സ്കൂള്‍ ലീഡര്‍മാരായും ജെ. നന്ദന വൈഭവ് ഗിരീഷ് എന്നിവരെ അസിസ്റ്റന്റ് ലീഡര്‍മാരായും തെരഞ്ഞെടുത്തു.