ഗാന്ധിജയന്തിയോടനുബന്ധിച്ച് നഗരസഭയില്‍ സ്വച്ഛത പക്വത പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു
ഇരിങ്ങാലക്കുട: ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് നഗരസഭാതല സ്വച്ഛത പക്വത പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കംകുറിച്ചു. സ്വച്ഛത ദിവസിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു നിര്‍വഹിച്ചു. കനാല്‍ സ്തംഭം പരിസരത്തു വെച്ച് സംഘടിപ്പിച്ച ചടങ്ങിനു ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.എ. അബ്ദുള്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കുരിയന്‍ ജോസഫ്, വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബിജു ലാസര്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ പി.വി. ശിവകുമാര്‍, റോക്കി ആളൂക്കാരന്‍, വി.സി. വര്‍ഗീസ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.ആര്. സ്റ്റാന്‍ലി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ജി. അനില്‍ എന്നിവര്‍ പ്രസംഗിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.എം. രാജന്, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ.ഡി. രാകേഷ്, പി.വി. സൂരജ്, എം.ഡി. റിജേഷ് എന്നിവര്‍ നേതൃത്വം നല്കി.