ഇരിങ്ങാലക്കുട രൂപതയില്‍ മതബോധന വിദ്യാര്‍ഥികളുടെ ഫ്രണ്ട് ലൈനേഴ്സ് മീറ്റ് നടന്നു
കൂടെയുള്ളവരില്‍ ബോധ്യങ്ങള്‍ ജനിപ്പിക്കുകയും, അവരെ പ്രവര്‍ത്തി പദത്തിലേക്ക് നയിക്കുകയും ചെയ്യുന്നവരാണ് നേതാക്കന്മാര്- മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: കൂടെയുള്ളവരില്‍ ബോധ്യങ്ങള്‍ ജനിപ്പിക്കുകയും, അവരെ പ്രവര്‍ത്തി പദത്തിലേക്ക് നയിക്കുകയും ചെയ്യുന്നവരാണ് നേതാക്കന്മാരെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട രൂപതയില്‍ മതബോധന വിദ്യാര്‍ഥികളുടെ ഫ്രണ്ട് ലൈനേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്. കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളജില്‍ നടന്ന ചടങ്ങില്‍ വികാരി ജനറല്‍ മോണ്‍. ജോളി വടക്കന്‍ അധ്യക്ഷത വഹിച്ചു. രൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ സന്നിഹിതനായിരുന്നു.
സഹൃദയ എന്‍ജിനീയറിഗ് കോളജ് അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് കിഴക്കുംതല, മതബോധന കേന്ദ്രം ഡയറക്ടര്‍ ഫാ. റിജോയ് പഴയാറ്റില്‍, രൂപത ആനിമേറ്റര്‍ പി.എഫ്. ആന്റണി എന്നിവര്‍ സംസാരിച്ചു. ജെയ്സണ്‍ അറക്കല്‍, എം.വി. അഭിലാഷ്, മനു തദേവൂസ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. തോംസണ്‍ ചാലക്കുടിയുടെ നേതൃത്വത്തിലുള്ള ഇരിങ്ങാലക്കുട രൂപത കാറ്റക്കിസം ബാന്‍ഡ് സംഗീത ശുശ്രൂഷ നടത്തി. 141 ഇടവകകളില്‍ നിന്ന് 1315 ക്ലാസ് ലീഡേഴ്സും, 156 അധ്യാപകരും ലീഡേഴ്സ് മീറ്റില്‍ പങ്കെടുത്തു