ദുരിതാശ്വാസനിധിയിലേക്ക് ഒരു കുഞ്ഞു കൈത്താങ്ങ്

കാട്ടൂര്‍ സെന്റ് മേരീസ് ഇടവകയിലെ കൊമ്പന് വീട്ടില്‍ പീയൂസ്-നൈസി ദമ്പതികളുടെ മകള്‍ നെസ തന്റെ കാശുകുടുക്കയിലെ പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നതിനായി ഇടവക വികാരി ഫാ. പയസ് ചെറപ്പണത്തിനെ ഏല്‍പ്പിക്കുന്നു.
ഇരിങ്ങാലക്കുട: തന്റെ ചിരകാല അഭിലാഷമായ സൈക്കിള്‍ വാങ്ങുന്നുന്നതിനായി കാശു കുടുക്കയില്‍ സ്വരൂപിക്കുന്ന തുക മുഴുവനായും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി കുരുന്നുകള്‍. കാട്ടൂര്‍ സെന്റ് മേരീസ് ഇടവകയിലെ കൊമ്പന് വീട്ടില്‍ പീയൂസ്-നൈസി ദമ്പതികളുടെ മകള്‍ നെസ റോസാണ് കാശുകുടുക്കയിലെ പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. എടത്തിരുത്തി സെന്റ് ആന്‍സ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് നെസറോസ്. ഇടവക വികാരി ഫാ. പയസ് ചെറപ്പണത്ത് തുക ഏറ്റുവാങ്ങി.