സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി പിടിഎ പ്രസിഡന്റുമാര്‍ക്ക് വേണ്ടി ശില്പശാല സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ജില്ലയിലെ തനതു വിദ്യാഭ്യാസ പദ്ധതിയായ സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി തൃശൂര്‍ വിദ്യാഭ്യാസ ജില്ലയിലെ പിടിഎ പ്രസിഡന്റുമാര്‍ക്ക് വേണ്ടി ശില്‍പ്പശാല സംഘടിപ്പിച്ചു. കോഴിക്കോട് സര്‍വ്വകലാശാല സിന്റിക്കേറ്റ് അംഗം ഡോ. കാവുമ്പായി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയരക്ടര്‍ എ.കെ. അജിതകുമാരി അധ്യക്ഷയായി.
ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി.വി. മദനമോഹനന്‍, സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടി അസി കോ ഓര്‍ഡിനേറ്റര്‍ വി. മനോജ്, ആര്‍പിമാരായ വടക്കുംകര ഗവ. യുപി സ്കൂള്‍ പ്രധാനാധ്യാപകന് ടി.എസ്. സജീവന്, പി.എസ്. ഷൈജു, വി.കെ. മുജീബ് റഹ്മാന്, കെ. നന്ദകുമാര്‍, ജയശ്രീ മാങ്കൂട്ടത്തില്‍, ശുചിത്വമിഷന് ജില്ലാ പ്രോഗ്രാം ഓഫീസര്‍ രജനീഷ് രാജന്, മോഡല്‍ ഗേള്‍സ് സ്കൂള്‍ പ്രധാനാധ്യാപിക കെ. ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഡോ. കെ. അന്‍സാര്‍ സ്വാഗതവും എച്ച്എം ഫോറം കണ്‍വീനര്‍ സ്റ്റൈനി ചാക്കോ നന്ദിയും പറഞ്ഞു. തുടര്‍ന്ന് 9, 10, 11, 12 തീയതികളിലായി 14 കേന്ദ്രങ്ങളില്‍ പിടിഎ പ്രസിഡന്റുമാരുടെ പരിശീലനപരിപാടി സംഘടിപ്പിക്കും. ജില്ലയിലെ 1028 സ്കൂളുകളിലെ പിടിഎ പ്രസിഡന്റുമാരുടെയും പരിശീലനം പൂര്‍ത്തിയാക്കാനാണ് ആലോചിച്ചിട്ടുള്ളത്.