ഇരിങ്ങാലക്കുട നഗരസഭ എറോബിക് കമ്പോസ്റ്റ് യൂണിറ്റ് പോലീസ് സ്റ്റേഷനില്‍ സ്ഥാപിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ മാലിന്യസംസ്കരണ രംഗത്ത് നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങളില്‍ മുതല്‍ കൂട്ടാകാന്‍ ജൈവ മാലിന്യസംസ്കരണ ഉപാധിയായ എറോബിക് കമ്പോസ്റ്റ് യൂണിറ്റ് സ്വച്ഛ് ഭാരത് മിഷന് 2.0 പദ്ധതിയില്‍ ഉള്‍പ്പെടുത്തി പോലീസ് സ്റ്റേഷനില്‍ സ്ഥാപിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുനിസിപ്പല്‍ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫെനി എബിന് വെള്ളാനിക്കാരന്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജയ്സണ്‍ പാറേക്കാടന്‍ വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്. ഷാജു നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക്, ക്ലീന്‍ സിറ്റി മാനേജര്‍ കെ.ജി. അനില്‍ എന്നിവര്‍ പരിപാടിയില്‍ സന്നിഹിതര്‍ ആയിരുന്നു.
യൂണിറ്റുകളുടെ സുഗമവും കാര്യക്ഷമവുമായ പ്രവര്‍ത്തനത്തിന് വിശദീകരണവും മാര്‍ഗരേഖയും നല്‍കുകയും ചെയ്തു. പൂര്‍ണമായും മാലിന്യങ്ങളെ തരംതിരിച്ച് ശേഖരിച്ചു സാംസ്കരിക്കാനും അത് വഴി മാലിന്യങ്ങള്‍ കുന്നു കൂടുന്നതും അലക്ഷ്യമായി വലിച്ചെറിയുന്നതും തടയാനും സാധിക്കുക എന്ന ലക്ഷ്യത്തോടെയും ജനങ്ങളില്‍ പുതിയ മനോഭാവ മാറ്റം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയും നടത്തുകയാണ് ഓരോ പ്രവര്‍ത്തനങ്ങളും.