വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ മാനേജ്മെന്റ് സ്റ്റഡീസ്, ബികോം പ്രഫഷണല്‍, ബികോം ടാക്സേഷന്‍ വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ ജെബി എജ്യുഫ്ളൈ സ്റ്റഡി എബ്രോഡുമായി സഹകരിച്ചു ടോക്ക് ഷോ കോളജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. മോട്ടിവേഷണല്‍ സ്പീക്കര്‍ പ്രവീണ്‍ ചിറയത്ത് വിദ്യാര്‍ഥികളുമായി സംവദിച്ചു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ജെബി എജ്യുഫ്ളൈ ഡയറക്ടര്‍ ബിജു വര്‍ഗീസ് വാട്ട് നെക്സ്റ്റ് എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു. സെല്‍ഫ് ഫിനാന്‍സിംഗ് കോ ഓര്‍ഡിനേറ്റര്‍ ഡോ. ടി. വിവേകാനന്ദന്, വകുപ്പ് മേധാവികളായ പ്രഫ. സി.എല്‍. ബേബി ജോണ്‍, ഡോ. കെ.ഒ. ഫ്രാന്‍സിസ്, ഡോ. പി.എല്‍. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.