ജനകീയ സംഗീതം എക്കാലത്തും സമൂഹത്തിന്റെ ഉണര്ത്തുപാട്ടായിരുന്നു… ആലങ്കോട് ലീലാകൃഷ്ണന്
ഇരിങ്ങാലക്കുട: സമൂഹത്തെ മുന്നോട്ട് നയിക്കുന്നതില് ശ്രദ്ധേയമായ ഇടപെടലാണ് എക്കാലത്തും ജനകീയ സംഗീതം നിര്വ്വഹിച്ചിട്ടുള്ളതെന്ന് പ്രശസ്ത സാംസ്കാരിക പ്രഭാഷകന് ആലങ്കോട് ലീലാകൃഷ്ണന് അഭിപ്രായപ്പെട്ടു. സതീഷ് ബാബു അനുസ്മരണ സമിതിയും ആര്ട്ട്സ് ഓഫ് കളരി പറമ്പും ഗ്രാമീണ വായനശാലയും സംയുക്തമായി സംഘടിപ്പിച്ച സതീഷ് ബാബു അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിസ്ഥാനവര്ഗം എക്കാലത്തും അവരുടെ തൊഴിലിടങ്ങളില് തൊഴിലിനൊപ്പം പാട്ടുമായി ചേരുമായിരുന്നു. അധ്വാനത്തെ അനായാസമാക്കാനും സാമൂഹിക വിശാലതക്കും പാട്ടെന്നും മനുഷ്യന് കൂട്ടായിരുന്നു. ഇടതുപക്ഷ സാംസ്കാരിക മുന്നേറ്റത്തില് സംഗീതം ചെറുതല്ലാത്ത പങ്ക് നിര്വഹിച്ചിട്ടുണ്ട്. സതീഷ് ബാബു ജനകീയ സംഗീതത്തിന്റെ പ്രതീകമായിരുന്നുവെന്നും അദ്ദേഹം വിലയിരുത്തി. ഇ.ജി. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. പ്രഥമസതീഷ് ബാബു സ്മാരക പുരസ്കാരം എ.വി. സതീഷിന് സമ്മാനിച്ചു.
നാടക പ്രവര്ത്തകന് പി.കെ. വാസുവിനെ എം.കെ. പ്രേമാനന്ദന് ആദരിച്ചു. നമിത സതീഷിന്റെ ഐസ്ലീന് നോവലിന്റെ ബ്രോഷര് ഇ. ജിനന് പ്രകാശനം ചെയ്തു. യു.കെ. സുരേഷ് കുമാര് അനുസ്മരണ പ്രഭാഷണം നടത്തി. ടി.എസ്. സജീവന്, എം.ബി. വിപിന്, സോമന് താമരക്കുളം, എം.എസ്. ദിലീപ്, പി.ജെ. നാസര്, പി.വി. സജിത, ശ്രീനിവാസന് ഐനിപ്പുള്ളി എന്നിവര് സംസാരിച്ചു.