ബൈബിള്‍ പാരായണം നന്മയുള്ള സമൂഹത്തിന് വേണ്ടി- മാര്‍ പോളി കണ്ണൂക്കാടന്‍
തുറവന്‍കുന്ന്: കെസിബിസി ബൈബിള്‍ പാരായണ മാസം ഇരിങ്ങാലക്കുട രൂപതയിലെ തുറവന്ക്കുന്ന് ഇടവകയില്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കെസിബിസി ബൈബിള്‍ കമ്മീഷന് സെക്രട്ടറി റവ.ഡോ. ജോജു കോക്കാട്ട്, ഇരിങ്ങാലക്കുട രൂപത ബൈബിള്‍ അപസ്റ്റോലിക്ക് ഡയറക്ടര്‍ ഫാ. സീമോന്‍ കാഞ്ഞിതറ, ഫാ. ജീസ് കാട്ടുക്കാരന്, വികാരി ഫാ. സെബി കൂട്ടാലപറമ്പില്‍, കൈക്കാരന്മാരായ ജോസഫ് അക്കരക്കാരന്‍, വര്‍ഗീസ് കൂനന്‍, കേന്ദ്ര സമിതി പ്രസിഡന്റ് വര്‍ഗീസ് കാച്ചപ്പിള്ളി, മദര്‍ സിസ്റ്റര്‍ ഷീന്‍ എന്നിവര്‍ ബൈബിള്‍ പാരായണം ചെയ്തു നേതൃത്വം നല്കി. ഇടവകയിലെ മുഴുവന്‍ അംഗങ്ങളും ചേര്‍ന്ന് 25 ദിവസത്തിനുള്ളില്‍ സമ്പൂര്‍ണ്ണ ബൈബിള്‍ പരായണം ചെയ്യും.