കാപ്പ ഉത്തരവ് ലംഘിച്ച പ്രതിയെ അറസ്റ്റ് ചെയ്തു

പ്രണവ്.
ഇരിങ്ങാലക്കുട: കാപ്പ ഉത്തരവ് ലംഘിച്ച പ്രതിയെ അറസ്റ്റു ചെയ്തു. എടത്തിരുത്തി മുനയം സ്വദേശി കോഴിപറമ്പില്‍ വീട്ടില്‍ പ്രണവിനെയാണ് (30) അറസ്റ്റു ചെയ്തത്. ഒക്ടോബര്‍ മാസത്തില്‍ പ്രണവിനെ ആറു മാസത്തേക്ക് തൃശൂര്‍ ജില്ലയില്‍ നിന്നും നാടുകടത്തിയിരുന്നു. ഉത്തരവ് ലംഘിച്ച പ്രതി തൃശൂരില്‍ നിന്നും ഓട്ടോ വിളിച്ചു കാട്ടൂരില്‍ എത്തിയ ശേഷം ഓട്ടോ ഡ്രൈവറെ ആക്രമിക്കുകയായിരുന്നു. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ കാട്ടൂര്‍ പോലീസ് ആണ് പ്രതിയെ അറസ്റ്റു ചെയ്തത്. കാട്ടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബൈജു, സബ്ബ് ഇന്‍സ്പെക്ടര്‍ ബാബു ജോര്‍ജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് ഇരിങ്ങാലക്കുട സബ് ജയിലിലേക്ക് അയച്ചു.