ക്രൈസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ഐഎസ്ടിഡി സ്റ്റുഡന്റ് ചാപ്റ്റര്‍ ഉദ്ഘാടനം
ഇരിങ്ങാലക്കുട: ലീഡര്‍ഷിപ്പ് ട്രെയിനിംഗ് മേഖലയിലെ വിദഗ്ധരുടെ ദേശീയ കൂട്ടായ്മയായ ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ട്രെയ്നിംഗ് ആന്‍ഡ് ഡെവലപ്മെന്റ് (ഐഎസ്ടിഡി) സ്റ്റുഡന്റ് ചാപ്റ്റര്‍ ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിലെ ബിസിനസ് അഡ്മിനിസ്ട്രേഷന് വിഭാഗത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ടിസിഎസ് വൈസ് പ്രസിഡന്റും ഐഎസ്ടിഡി കൊച്ചി ചാപ്റ്റര്‍ ചെയര്‍മാനുമായ ദിനേശ് പി. തമ്പി ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ അധ്യക്ഷത വഹിച്ചു.
ഐഎസ്ടിഡി അംഗത്വം വഴി ട്രെയിനിംഗ്, മാനേജ്മെന്റ് മേഖലയിലെ ദേശീയ, അന്തര്‍ദേശീയ പരിപാടികളില്‍ പങ്കെടുക്കാനും വിദഗ്ധരുമായി ആശയവിനിമയം നടത്താനും വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കും. ഐഎസ്ടിഡി വൈസ് ചെയര്‍മാനും ഫിന്‍പ്രോവ് ലേണിംഗ് സിഇഒയുമായ ആനന്ദ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഐഎസ്ടിഡി ഭാരവാഹികളായ എ.എസ്. ഗിരീഷ്, ഇന്ദിര നമ്പൂതിരിപ്പാട്, ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് ജോയിന്റ് ഡയറക്ടര്‍ ഫാ. മില്‍നര്‍ പോള്‍ വിതയത്തില്‍, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, എംബിഎ ഡയറക്ടര്‍ ഡോ. വിഘ്നേഷ് കാര്‍ത്തിക്, അസിസ്റ്റന്റ് പ്രഫസര്‍ എല്‍വ സെല്സണ്, സായി ഗണേഷ് എന്നിവര്‍ പ്രസംഗിച്ചു.