പാദുവ വോളിബോള്‍ ടൂര്‍ണമെന്റ്; വടക്കാഞ്ചേരി സെന്റ് ഫ്രാന്‍സിസ് സേവിയേഴ്സ് ഫൊറോന ടീം ജേതാക്കള്‍
ഇരിങ്ങാലക്കുട: പാദുവ നഗര്‍ സെന്റ് ആന്റണിസ് പള്ളിയില്‍ പിതൃവേദിയുടെ നേതൃത്വത്തില്‍ നടന്ന പാദുവ വോളിബോള്‍ ടൂര്‍ണമെന്റില്‍ വടക്കാഞ്ചേരി സെന്റ് ഫ്രാന്‍സിസ് സേവിയേഴ്സ് ഫൊറോന ടീം ജേതാക്കളായി. പറപ്പൂക്കര സെന്റ് ജോണ്‍ നെപുംസിയന്‍ പള്ളി ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ടൂര്‍ണമെന്റ് ഉദ്ഗാടനം ചെയ്തു. വിജയികള്‍ക്ക് പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി സമ്മാനദാനം നിര്‍വഹിച്ചു. വികാരി ഫാ. റിജോ ആലപ്പാട്ട്, പിതൃവേദി പ്രസിഡന്റ് കെ.ടി. ഫ്രാന്‍സിസ്, സെക്രട്ടറി കെ.ടി. വാറുണ്ണി, കണ്‍വീനര്‍ കെ.എ. ഇഗ്നിഷ്യസ് എന്നിവരടങ്ങിയ കമ്മിറ്റി നേതൃത്വം നല്കി.


വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു
കെസിവൈഎം യുവജന കലോത്സവം നിറവ് 2026 ലോഗോ പ്രകാശനം ചെയ്തു
സെന്റ് സേവിയേഴ്സ് ദേവാലയത്തിലെ കച്ചേരിപ്പടി കപ്പേളയില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍
അരിപ്പാലം സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാളിന് കൊടികയറി