സെന്റ് ജോസഫ്സ് കോളജ് ടെക്നോ ക്വിസ് 2025 സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ ടെക്നോക്വിസ് 2025 സംഘടിപ്പിച്ചു. ക്വിസ് മാസ്റ്ററായ സന്തോഷ് പി. ജോസ് ഉദ്ഘാടനം നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. സെല്‍ഫ് ഫിനാന്‍സ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഡോ. റോസ് ബാസ്റ്റിന് സംസാരിച്ചു. ഭാരതീയ വിദ്യാഭവന് ഇരിങ്ങാലക്കുട ഒന്നാംസ്ഥാനവും, സെന്റ് ആന്റണിസ് എച്ച്എസ്എസ് മാള രണ്ടാം സ്ഥാനവും, കാര്‍മല്‍ അക്കാദമി ചാലക്കുടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. അഞ്ജന സമ്മാനദാനം നടത്തി.